# രാഹുല്‍ ധരിച്ചത് 41,000 രൂപയുടെ ടീ ഷര്‍ട്ട്; മോദി 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നു പോയോന്ന് കോണ്‍ഗ്രസ്

- Link: https://ml.b4blaze.com/film-news/bjp-claims-rahul-gandhis-t-shirt-costs-over-rs-40000
- Published: 2022-09-09T19:47:57+05:30
- Author: Gargi

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിക്കുന്ന ടീ ഷര്‍ട്ടിന്റെ വില ചൂണ്ടി വിമര്‍ശനവുമായി
ബിജെപി. അന്താരാഷ്ട്ര ബ്രാന്‍ഡായ ബര്‍ബറിയുടെ 41,000 രൂപ വില വരുന്ന ടീ ഷര്‍ട്ടാണ് 
രാഹുല്‍ ധരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഭാരതമേ, കാണൂ എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗിക
ട്വിറ്റര്‍ അക്കൗണ്ട് വഴി ബിജെപി രാഹുലിനെ പരിഹസിച്ചത്.

> अरे… घबरा गए क्या? भारत जोड़ो यात्रा में उमड़े जनसैलाब को देखकर।
> मुद्दे की बात करो… बेरोजगारी और महंगाई पर बोलो।
> बाकी कपड़ों पर चर्चा करनी है तो मोदी जी के 10 लाख के सूट और 1.5 लाख के चश्मे तक
> बात जाएगी।
> बताओ करनी है? [@BJP4India](https://twitter.com/BJP4India?ref_src=twsrc%5Etfw) 
> [https://t.co/tha3pm9RYc](https://t.co/tha3pm9RYc)
> — Congress (@INCIndia) [September 9, 2022](https://twitter.com/INCIndia/status/1568174689234853891?ref_src=twsrc%5Etfw)

അതേസമയം മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുലിന്റെ യാത്രയില്‍ കണ്ട ആള്‍ക്കൂട്ടം
കണ്ട് പേടിച്ചാണ് ബിജെപി വസ്ത്രം ചര്‍ച്ചയാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 
പ്രധാനമന്ത്രി നരേന്ദ്രമോദി പത്തു ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നു പോയോ എന്നും
കോണ്‍ഗ്രസ് ചോദിച്ചു.

> Bharat, dekho! [pic.twitter.com/UzBy6LL1pH](https://t.co/UzBy6LL1pH)
> — BJP (@BJP4India) [September 9, 2022](https://twitter.com/BJP4India/status/1568158524420800515?ref_src=twsrc%5Etfw)

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. 3570 കിലോമീറ്റര്‍
ദൂരമാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുലും സംഘവും സഞ്ചരിക്കണ്ടത്. 150 ദിവസത്തിനുള്ളില്‍
12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്
നടത്തും. കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും
തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രമേ മറുപടി പറയൂവെന്നും രാഹുല്‍ ഇന്ന് മാധ്യമങ്ങളോട്
പറഞ്ഞു. ”ഞാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എനിക്ക് അതില്‍ വ്യക്തതയുണ്ട്. കോണ്‍ഗ്രസ്
അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍
ഞാന്‍ പ്രസിഡന്റാവണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരും. ദയവായി ആ ദിവസത്തിനായി
കാത്തിരിക്കുകയെന്നും രാഹുല്‍ പറഞ്ഞു.
