# എല്ലാവരിലും ഒരു സന്തോഷമുള്ളതുകൊണ്ട് അങ്ങനെ പറയുന്നതാണ്! എന്നാൽ അതിനു കഴിയുമോ എന്നറിയില്ല ;ബ്ലെസി 

- Link: https://ml.b4blaze.com/film-news/blessi-about-aadujeevitham-oscar-award
- Published: 2024-04-04T09:52:49+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ബ്ലെസ്സി പ്രേക്ഷകർ ഇപ്പോൾ സമ്മനിച്ച
ഒരു ഹിറ്റ് ചിത്രമാണ് ‘ആടുജീവിതം’, ചിത്രത്തിൽ നജീബ് ആയി പൃഥ്വിരാജ് നിറഞ്ഞാടിയ വേഷം,
എല്ലാം കൊണ്ട് ചിത്രം ഓസ്കാർ വരെ നേടുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. എന്നാൽ
ഇപ്പോൾ  പ്രേക്ഷകർ പറയുന്നതുപോലെ ചിത്രത്തിന് ഓസ്കാർ ലഭിക്കുന്നതിന് കുറിച്ച് സംവിധായകൻ
ബ്ലെസ്സി പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/adu-1.jpg?resize
=1248%2C650&ssl=1)

എല്ലാവരും ചിത്രം കണ്ട സന്തോഷം കാരണമാണ് അങ്ങനെ പറയുന്നത്, എന്നാൽ ഓസ്കാർ നേടുന്നത്
ഒരു വലിയ പ്രോസസ്സാണ്, അതിനു വേണ്ടി ശ്രമിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല, അത് നേടാനുള്ള
അവസ്ഥ തനിക്കും, തന്റെ സിനിമയ്ക്കും ഉണ്ടോ എന്നും എനിക്കറിയില്ല,കാരണം ഓസ്കാർ വലിയ 
ഒരു പ്രോസ്സസ് ആണ്, ലോഞ്ച് ആഞ്ചൽസിലെ ഒരു തീയ്യിട്ടറിൽ നമ്മൾ ഇത്രയും ഷോ നടത്തിയിരിക്കണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ra1-1.jpg?resize
=844%2C516&ssl=1)

ഏതാണ്ട് പതിനായിരത്തോളം മെമ്പേഴ്സിനെ നമ്മൾ ഇൻഫ്ളുവൻസ് ചെയ്യണം. അവരെ സിനിമ കാണിക്കണം,
അവർക്ക് നമ്മൾ പാർട്ടി നടത്തണം. അങ്ങനെ കോടികളുടെ ബിസിനസ് ആണ്, അത്  നമ്മളുടെ ഈ കൊച്ചു
സിനിമകൊണ്ട് നടക്കുമോ, എനിക്കറിയില്ല, പിന്നെ എല്ലാം സംഭവിച്ചാൽ സന്തോഷം ബ്ലെസ്സി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/prthi1-2.jpg?resize
=1089%2C609&ssl=1)
