# മമ്മൂട്ടിക്കൊപ്പം ‘കാതല്‍’ സെറ്റില്‍ ബിഗ്‌ബോസ് താരം!! ആ ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/blesslee-shared-photo-with-mammootty-from-kaathal-set
- Published: 2022-11-09T11:01:19+05:30
- Author: Sreekumar

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് മുഹമ്മദ്
ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഇപ്പോഴിതാ ബിഗ് ബോസ് താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ
പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിക്കൊപ്പം
നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ബ്ലെസ്സ്‌ലി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/blessle-mammootty.
jpg?resize=462%2C582&ssl=1)

മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍
എത്തിയാണ് അദ്ദേഹത്തോടൊപ്പം ഈ ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ബിഗ് ബോസ് താരത്തിന് ഉണ്ടായത്.
താന്‍ ഇപ്പോള്‍ കാതല്‍ മൂവി സെറ്റിലാണെന്ന് കാണിച്ച് ബ്ലെസ്സ്‌ലി ഇന്‍സ്റ്റഗ്രാം പേജില്‍
ഒരു സ്റ്റോറിയും പങ്കുവെച്ചിരുന്നു. മലയാള സിനിമയില്‍ 50 വര്‍ഷവും 400 ല്‍ അധികം സിനിമകള്‍
കഴിഞ്ഞിട്ടും.. ഓരോ സിനിമകളിലും പുതുമയും പരീക്ഷണങ്ങളും തേടിപ്പോകുന്ന മമ്മൂക്കയെ കാണാനും
സംസാരിക്കാനും അവസരം കിട്ടി… എന്നാണ് ബ്ലെസ്സ്‌ലി ചിത്രം പങ്കുവെച്ച് കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kaathal.jpg?resize
=1280%2C720&ssl=1)

ഇതോടെ ആരാധകര്‍ കമന്റുകളുമായി എത്തി. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഫോട്ടോ എടുക്കാനും
ബെച്ചീക്കയ്ക്ക് സാധിച്ചല്ലോ.. മഹാഭാഗ്യം.. മമ്മൂക്കയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള
ഭാഗ്യം കൂടി ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നെല്ലമാണ് ബ്ലെസ്സ്‌ലിയുടെ ആരാധകര്‍
ഫോട്ടോയ്ക്ക് കമന്റായി കുറി്ക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ
കിംഗ് ഓഫ് കൊത്ത എന്ന സെറ്റില്‍ എത്തിയും കുഞ്ഞിക്കയോടൊപ്പമുള്ള ഫോട്ടോ ബ്ലെസ്സ്‌ലി
പങ്കുവെച്ചിരുന്നു.

>  
> View this post on Instagram
>  
> [A post shared by Muhammad Diligent Blesslee (@becheekha)](https://www.instagram.com/p/CkqIu4BvI89/?utm_source=ig_embed&utm_campaign=loading)

ബിഗ് ബോസ് നാലാം സീസണിലൂടെയാണ് ബ്ലെസ്സ്‌ലി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.
ഷോയില്‍ വെച്ച് അഭിനയം, ആലാപനം, നൃത്തം എന്നിവയില്‍ എല്ലാം തന്റെ മികവ് തെളിയിച്ച താരം
മികച്ചൊരു മത്സരാര്‍ത്ഥി കൂടിയായിരുന്നു. ഷോയില്‍ ഫസ്റ്റ് റണ്ണര്‍അപ്പ് ആയിരുന്നു ബ്ലെസ്സ്‌ലി.
ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.
