# താനും പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്നിട്ടുണ്ട്! അതോട് ശരീരത്തെ  സോഡിയം കുറഞ്ഞു ആശുപത്രിയിലും ആയി, ബ്ലെസ്സി 

- Link: https://ml.b4blaze.com/film-news/blessy-says-in-starved-with-prthviraj
- Published: 2024-03-12T15:47:38+05:30
- Author: Suji

ഇപ്പോൾ മലയാള സിനിമയിൽ വമ്പൻ ഹൈപ്പ് കൊടുത്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്
ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംവിധായകൻ ബ്ലെസി പറഞ്ഞ വാക്കുകളാണ്
സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഈ ചിത്രത്തിന് വേണ്ടി പൃഥ്വി 31 കിലോ ഭാരമാണ് കുറച്ചത്,
ഇതിൽ പൃഥ്വിരാജിനൊപ്പം താനും പട്ടിണി കിടന്നിട്ടുണ്ടെന്നു പറയുകയാണ് ബ്ലെസ്സി, നമ്മൾ
ഭക്ഷണം ക്രമീകരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ബ്ലെസ്സി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aadu2.jpg?resize
=795%2C585&ssl=1)

അതിപ്പോൾ ഞാൻ മാത്രമല്ല അണിയറപ്രവര്തകര് മുഴുവൻ, ജലപാനം പോലുമില്ലാത്ത അവ്സഥയിൽ ,ഒരു
ആർട്ടിസ്റ്റിന് സംബന്ധിച്ചു മാനസികമായി ഒരുപാട് തകർച്ചയിലേക്ക് പോകും, ഇങ്ങനെ ഭക്ഷണവും
വെള്ളവും പോലും ഉപയോഗിക്കാത്ത ഒരാളുടെ മുന്നിൽ നമ്മൾക്ക് ഒരു കുപ്പിവെള്ളം പോലും കുടിക്കാൻ
കഴിയില്ല. വളരെ നിശബ്ധതയിൽ പോലുമാണ് ഞങ്ങൾ ഷൂട്ടിങ് എടുത്തിരുന്നത്, പൃഥ്വിയുടെ ഡെഡിക്കേഷനെ
ഞങ്ങളുടെ യൂണിറ്റിലെ എല്ലാവരും സഹകരിച്ചു എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/blesi1.jpg?resize
=623%2C350&ssl=1)

ശരിക്കും പൃഥ്വിയോടൊപ്പം പട്ടിണി താൻ കിടന്നു, അങ്ങനെ ശരീരത്തിലെ സോഡിയം കുറഞ്ഞു ആശുപത്രിയിൽ
വരെ ആയി, ഞാൻ സിനിമ ഷൂട്ട് ചെയ്യാൻ വന്ന സമയത്തു നല്ല തടിയും, കറുത്ത മുടിയുമായിരുന്നു.
പതുക്കെ പതുക്കെ ഞാൻ തടി കുറഞ്ഞു താടിയും,മുടിയും നരച്ചു ഈ നിലയിൽ എത്തി, നടക്കാൻ ആവാതെ
ജോർദാനിൽ വീൽ ചെയറിൽ ആയിരുന്നു മടക്കം ഉണ്ടായത് ബ്ലെസി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/blesi2.jpg?resize
=1036%2C599&ssl=1)

 
