# സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു

- Link: https://ml.b4blaze.com/film-news/boby-mohan-passess-away
- Published: 2023-08-10T20:55:17+05:30
- Author: Gargi

ചലച്ചിത്ര സഹസംവിധായകന്‍ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ
ബോബി സിനിമയില്‍ മാത്രമല്ല സീരിയല്‍, പരസ്യചിത്രങ്ങള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/boby.jpg?resize=
845%2C440&ssl=1)

വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയല്‍ ജ്വാലയായ് എന്ന സീരിയലിലെ സഹസംവിധായകനായാണ്
ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും
ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്. അച്ഛന്‍: പരേതനായ മോഹന്‍ദാസ്, അമ്മ: പ്രഭ, നയന ആണ് 
ഭാര്യ. ഒലിവിയ മകളാണ്.
