# 9 ദിവസം ആശുപത്രിയിൽ കിടന്നു , സൂരജ് നിങ്ങളെപ്പോലെ ആരുമില്ല ; മൗനി റായിക്ക് സംഭവിച്ചത് എന്താണെന്ന് അറിഞ്ഞോ ?

- Link: https://ml.b4blaze.com/film-news/bollywood-actress-mouni-rai-health
- Published: 2023-07-23T16:28:54+05:30
- Author: Shilpa

നാഗകന്യക എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ ഉൾപ്പടെ മനം കീഴടക്കിയ ബോളിവുഡ് താരസുന്ദരിയാണ്
മൗനി റായ്. നാഗകന്യകയ്ക്ക് ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും താരത്തിന്
കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മൗനിയുടെ എല്ലാ വിശേഷങ്ങളും ഏവരും ഏറ്റെടുക്കാറുണ്ട്.
എന്നാൽ കഴിഞ്ഞ 9 ദിവസങ്ങളായി ആശുപത്രിയിലാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-162615-242x300.png?resize=810%2C1004&ssl=1)

തനിക്ക് എന്താണ് സംഭവിച്ചതെന്നും ഒപ്പം തനിക്കൊപ്പം ആ ഒരു അവസ്ഥയിൽ നിന്നവർക്കും നന്ദി
അറിയിച്ചുകൊണ്ട് മൗനി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. “9 ദിവസം ആശുപത്രിയിൽ
കിടന്നു. ഇതുവരെ അനുഭവിക്കാത്ത അനിശ്ചതത്വമായിരുന്നു ആ സമയം. ഇപ്പോള്‍ വീട്ടിലേക്ക്
മടങ്ങി. സുഖം പ്രാപിച്ച് വരുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-162628-236x300.png?resize=869%2C1105&ssl=1)

സന്തോഷകരമായ ആരോഗ്യകരമായ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് ശേഷം ആഗ്രഹിക്കുന്നത്. എന്നെ പരിപാലിക്കാനും
ആശംസകളും സ്നേഹവും അയക്കാന്‍ വിലയേറിയ സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക്
വലിയ നന്ദി. സൂരജ് നിങ്ങളെപ്പോലെ ആരുമില്ല. എല്ലാവര്‍ക്കും നന്ദി” എന്നായിരുന്നു മൗനി
റോയ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റില്‍ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-162731-243x300.png?resize=950%2C1173&ssl=1)
