# കൊറോണ, ബോളിവുഡ് താരം നഴ്‌സായി ജോലിയിൽ പ്രവേശിച്ചു ….!!

- Link: https://ml.b4blaze.com/film-news/bollywood-actress-shikha-joine
- Published: 2020-03-28T20:28:57+05:30
- Author: Rahul

മഹാമാരിയായി കൊറോണ ലോകം എമ്പാടും പടരുന്ന സാഹചര്യത്തിൽ നഴ്‌സായി ഹിന്ദി നടി ജോലിയിൽ
പ്രവേശിച്ചു. ഹാരാഷ്ട്രയിലെ ഹിന്ദുരുദായസാമ്രട്ട് ബാലസാഹേബ് താക്കറെ ട്രോമ ആശുപത്രിയിലാണ്
താരം ജോലി ചെയ്യുന്നത്, ബോളിവുഡ് യുവനടി ശിഖ യാണ് ജോലിയിൽ പ്രവേശിച്ചത്. വര്‍ധമാന്‍
മഹാവിര്‍ മെഡിക്കല്‍ കോളേജ്, സഫര്‍ദര്‍ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്‌സിംഗ്
പൂര്‍ത്തിയാക്കിയ ശിഖ മല്‍ഹോത്ര നഴ്‌സായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ല, അഭിനയത്തിലേക്ക്
ആയിരുന്നു താരം കാലെടുത്ത് വെച്ചത്. എന്നാൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 
തന്റെ ജോലി ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ് താരം.

![shikha 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/shikha-2.
png?resize=574%2C601&ssl=1)

![shikha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/shikha.png?
resize=565%2C603&ssl=1)

![shikha1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/shikha1.png?
resize=521%2C605&ssl=1)

ഈ പ്രതിസന്ധി ഘട്ടത്തില്‍ നഴ്‌സായി ജോലി തുടങ്ങാന്‍ പ്രചോദനമായത് തന്റെ അമ്മയാണെന്നും
താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്, താരത്തിന്റെ പ്രവൃത്തിയെ
കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.എന്നാല്‍ നേരത്തെ നഴ്‌സായ തന്റെ
അമ്മയുടെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു, ‘കാഞ്ച്‌ലി ലൈഫ് ഇന്‍
എ സ്ലോ’ എന്ന ചിത്രത്തില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്.
