# മമ്മൂട്ടിയുടെ പോറ്റി പേടിപ്പിച്ചോ! ‘ഭ്രമയുഗം’ പ്രേക്ഷക പ്രതികരണം 

- Link: https://ml.b4blaze.com/film-news/bramayugam-audiance-responds
- Published: 2024-02-15T15:54:22+05:30
- Author: Suji

പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ഹൊറർ മൂവി ആയിരുന്നു ‘ഭ്രമയുഗം’, രാഹുൽ സദാശിവൻ സംവിധാനം
ചെയ്യ്ത ചിത്രം ഇപ്പോൾ നല്ല പ്രേഷക പ്രതികരണം ആണ് ലഭിക്കുന്നത് , ചിത്രത്തിന്റെ ആദ്യ
ഭാഗം തന്നെ ഹിറ്റിലേക്ക് കുതിക്കുന്ന രീതിയാണ് കാണുന്നത് എന്നാണ് ചില  പ്രേക്ഷകർ പറയുന്നത്,
ചിത്രം മറ്റൊരു ബോളിവുഡ്  ഹൊറർ ചിത്രമായ തുംബാഡ് വുമായി വളരെ സാമ്യം ഉണ്ടെന്നും പറയുന്നുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bhram3.jpg?resize
=696%2C364&ssl=1)

എന്നാൽ സിനിമക്ക് ചില നെഗറ്റീവ് പ്രതികരണവും എത്തുന്നുണ്ട്, ഇതിൽ ഹൊറർ ഇല്ല എന്നാൽ 
നിഗൂഢതകളുമില്ല, ഒരു വിരസതയിൽ  എത്തുമ്പോൾ പകിട കളിക്കുന്ന ഒരു ഭ്രമം ഉണ്ടാകുന്നുണ്ട്,
എല്ലാം ഒരു തോന്നൽ മാത്രം, സത്യത്തിൽ സിനിമയിൽ മൂന്ന് കഥപാത്രങ്ങളെ ഉള്കൊള്ളിച്ചുകൊണ്ടു
ഒരു ദുർബലമായ തിരകഥ, ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട് മമ്മൂട്ടിയും
അർജുൻ അശോകനും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bh1.jpg?resize=696%
2C396&ssl=1)

എന്നാൽ ചിത്രത്തിന് മോശം കമെന്റുകളെക്കാൾ കൂടുതൽ പോസിറ്റീവ് കമന്റുകൾ ആണ് ലഭിക്കുന്നത്,
പേരിന് പോലും നമ്മളുടെ ഇക്കയെ മലർത്തിയടിക്കാൻ ആരുമില്ല എന്നാണ് ചിലർ പറയുന്നത്, ഈ 
വര്ഷവും ഇക്ക തന്നെ കൊണ്ട് പോകും , രാഹുൽ സദാശിവൻ നല്ലൊരു സംവിധായകൻ എന്ന് തെളിയിച്ചു
ഈ ഒരു ചിത്രം കൊണ്ട് എന്നും പ്രേക്ഷകർ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bhrama3.jpg?resize
=696%2C345&ssl=1)

 
