# മാതാപിതാക്കളുടെ വിവാഹത്തിന് എത്തിയ ഭിന്നശേഷിക്കാരനായ മകന്‍; ഹൃദയസ്പര്‍ശിയായ വീഡിയോ

- Link: https://ml.b4blaze.com/film-news/bride-arrives-with-tears-in-her-eyes-when-she-sees-the-baby-guest-at-the-wedding
- Published: 2022-06-11T17:47:35+05:30
- Author: Gargi

വിവാഹങ്ങള്‍ എപ്പോഴും പ്രത്യേകമാണ്. ഇന്ത്യന്‍ വിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ്
വിദേശ രാജ്യങ്ങളിലെ വിവാഹങ്ങള്‍ പലപ്പോഴും നടക്കാറുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹങ്ങള്‍
ആഡംബരമല്ല. ഇപ്പോഴിതാ ഒരു വികലാംഗനായ കുഞ്ഞ് മാതാപിതാക്കളുടെ വിവാഹത്തിന് വരുന്ന വീഡിയോ
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ആ വിശേഷദിവസം മാതാപിതാക്കളോടൊപ്പം കഴിയണമെന്ന
ആഗ്രഹമാണ് അവനെ അവിടെ എത്തിച്ചത്. വിവാഹ വസ്ത്രം ധരിച്ച അമ്മയെ കണ്ടപ്പോള്‍ അവന്റെ 
സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

അച്ഛനും അമ്മയ്ക്കുമരികിലേക്ക് വാക്കറിന്റെ സഹായത്തിലാണ് കുഞ്ഞ് നടന്നടുക്കുന്നത്. 
നിറചിരിയുമായെത്തുന്ന മകനെ വാരിപ്പുണരുകയാണ് ആ അച്ഛനും അമ്മയും. സന്തോഷവാനായി വാക്കറും
ഉരുട്ടി പാഞ്ഞടുക്കുന്ന പിയേഴ്‌സണ്‍ എന്ന ഈ കുട്ടിയുടെ വീഡിയോ ആരുടേയും കണ്ണുകള്‍ ഈറനണിയിക്കും.

അമ്മയ്ക്കുള്ള വിവാഹ മോതിരവുമായി നില്‍ക്കുകയായിരുന്ന പിയേഴ്‌സണ്‍ വധുവായൊരുങ്ങി നില്‍ക്കുന്ന
അമ്മയെ കണ്ട് ‘ഹായ് മം’ എന്നുറക്കെ വിളിച്ചുകൊണ്ടാണ് അവര്‍ക്കരികിലേക്ക് എത്തുന്നത്.‘
എത്ര ശക്തവും പ്രചോദനവുമാണ് ഈ കുട്ടി. അവന്റെ ആ ചിരിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു’
എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവന്റെ ആ നിറചിരിയാണ് ഈ കുഞ്ഞു
വിഡിയോയിലെ ഏറ്റവും സുന്ദരമായ കാഴ്ച. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം 
പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

> View this post on Instagram
>  
> [A post shared by Good News Movement (@goodnews_movement)](https://www.instagram.com/reel/CekhgLLlqzO/?utm_source=ig_embed&utm_campaign=loading)
