# വരണമാല്യം അണിയിക്കുന്നതിനിടെ പിന്നിലേക്ക് വളഞ്ഞ് വധു- വീഡിയോ കണ്ടത് 40 ലക്ഷത്തിലധികം ആളുകള്‍

- Link: https://ml.b4blaze.com/film-news/bride-video-viral-in-social-media
- Published: 2022-01-25T16:35:54+05:30
- Author: Gargi

വിവാഹ വേദിയിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. വധുവിനോ വരനോ സംഭവിക്കുന്ന
അമളികള്‍ അല്ലെങ്കില്‍ ഇവരുടെ ഡാന്‍സുകള്‍ തുടങ്ങി നിരവധി വീഡിയോകള്‍ ഇന്ന് സോഷ്യല്‍
മീഡിയയില്‍ നാം കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. വധുവിനെ
വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ വധു അതിനു സമ്മതിക്കാതെ ഒഴിഞ്ഞു മാറുന്ന വീഡിയോയാണ്
സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുന്നത്.

https://www.instagram.com/p/CY0tbHuBCLU/

വരന്‍ മാലയിടാന്‍ ശ്രമിക്കുമ്പോള്‍ ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നത്
വീഡിയോയില്‍ കാണാം. മേക്കപ് ആര്‍ട്ടിസ് പരുള്‍ ഗാര്‍ഗ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച
വീഡിയോ ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. വരന്റെ കൈപ്പിടിച്ച് വധു നിവര്‍ന്നു
നില്‍ക്കുന്നിടത്താണു വീഡിയോ അവസാനിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/wedding-video-viral.
jpg.image_.845.440-300x156.jpg?resize=637%2C331&ssl=1)

തുഷിത, മയങ്ക് ശര്‍മ എന്നിവരാണ് വധൂ വരന്മാര്‍. ഇത്ര മെയ്വഴക്കമുള്ള വധുവിനെ അടുത്തൊന്നും
കണ്ടിട്ടില്ല, വധു യോഗയോ ജിംനാസ്റ്റിക്‌സോ പഠിക്കുന്നുണ്ടോ? … തുടങ്ങി നിരവധി കമന്റുകളാണ്
വീഡിയോക്ക് ലഭിക്കുന്നത്. അതേസമയം 40 ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.
