# അങ്ങനെ കാത്തിരുന്ന കല്ല്യാണമെത്തി!!! ബംബര്‍ ചിരി താരം ജോണ്‍ വിവാഹിതനായി

- Link: https://ml.b4blaze.com/film-news/bumper-chiri-fame-john-marriage
- Published: 2022-08-22T15:41:00+05:30
- Author: Anu

മലയാളി പ്രേക്ഷകര്‍ക്ക് സ്റ്റാന്റ് അപ് കോമഡി പരിചിതമായത് മഴവില്‍ മനോരമയിലെ
 ഒരു ചിരി
ഇരു ചിരി ബംബര്‍ ചിരിയിലൂടെയാണ്. വളരെ പെട്ടെന്നാണ് ഷോ ശ്രദ്ധേയമായത്. നിരവധി ആരാധകരും
ഷോയ്ക്കുണ്ടായി. ബംബര്‍ ചിരിയിലൂടെ പ്രശസ്തനായ താരമാണ് തൃശ്ശൂര്‍ സ്വദേശി ജോണ്‍. തന്റെ
ജീവിത സാഹചര്യങ്ങളെയാണ് ജോണ്‍ അവതരിപ്പിച്ച് കൈയ്യടികളും ബംപറും നേടാറ്.

ഇപ്പോഴിതാവിവാഹം കഴിഞ്ഞ സന്തോഷമാണ് ജോണ്‍ പങ്കുവയ്ക്കുന്നത്. ഫോട്ടോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ
പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജോണ്‍ തന്റെ വധുവിനെ ഷോയില്‍ പരിചയപ്പെടുത്തിയിരുന്നു.

ഒഫ്താല്‍മോളജിസ്റ്റായ അനുവാണ് ജോണിന്റെ ഹൃദയം കീഴടക്കിയയാള്‍. ഇരുവരും തമ്മിലുള്ള ഉയരത്തിലുള്ള
വ്യത്യാസത്തെ മഞ്ജു അടക്കമുള്ള വിധികര്‍ത്താക്കള്‍ ട്രോളിയിരുന്നു. അമിതാഭ് ബച്ചനെയും
ജയ ബച്ചനെയും പോലെ ഉണ്ട് എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്.

ഒരു പ്രോഗ്രാമിന് വേണ്ടി ജോണിനെ വിളിച്ചതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആ പരിചയം
അങ്ങനെ പ്രണയമായി വളര്‍ന്നു. പലപ്പോഴും ജോണ്‍ സ്റ്റാന്റ് അപ് കോമഡിയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന
വിഷയം വിവാഹവുമായി ബന്ധപ്പെട്ടതാണ്. വിവാഹ പ്രായം കഴിഞ്ഞിട്ടും യാതെ പുരനിറഞ്ഞ് നില്‍ക്കുന്ന
ചെറുപ്പക്കാരന്റെ രോധനമാണ് എപ്പോഴും ചിരിപ്പിക്കാറ്.
  ജോലി ഇല്ലാത്തത് കൊണ്ട് ആണ് 
കല്യാണം നടക്കാത്തത് എന്നും ജോണ്‍ പറഞ്ഞിരുന്നു, ഇപ്പോഴിത് ഷോയിലൂടെ പ്രശസ്തനായതോടെ
ജോണഇന് കൈ നിറയെ അവസരങ്ങളാണ്, വിദേശത്ത് നിന്നടക്കം ഷോകള്‍ തേടി എത്തുന്നുണ്ട്. സ്റ്റാന്റ്
അപ് കോമഡിയെ തന്നെ പ്രൊഫഷനായി തന്നെ എടുത്തിരിയ്ക്കുകയാണ് താരം.
