# കിഡ്നി വെള്ളത്തിൽ കഴുകി എടുക്കാമോ? നവ്യയെ ട്രോളി കമന്റ്, കിടിലൻ മറുപടിയുമായി താരം!

- Link: https://ml.b4blaze.com/film-news/can-kidney-be-washed-with-water-navyas-troll-comment-the-actor-gave-a-cool-reply
- Published: 2023-05-21T16:50:41+05:30
- Author: Ajay

അടുത്തിലെ ഒരു ടെലിവിഷൻ ഷോയ്ക്കിടെ സന്യാസിമാർ ആന്തരികാവയം പുറത്തെടുത്ത് ക്ലീൻ ചെയ്ത്
വെക്കും എന്ന നവ്യ നായർ പറഞ്ഞിരുന്നു. ഇത് ട്രോളുകളിൽ ഇടം നേടിയിരുന്നു ഒരു അതിന് 
ശേഷം നവ്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളും താരത്തിന്
നേരെ ഉയരാറുണ്ട്. അത്തരം വിമർശന ചോദ്യങ്ങളോട പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/navya-10.jpg?resize
=1280%2C720&ssl=1)

തന്‌റെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് നവ്യ ഗ്രീസിൽ എത്തിയത്. ഒരു
തടാകത്തിന് മുന്നിൽ താരം ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നിരുന്നു. ലൈവിൽ താരം സംസാരിക്കുന്നതിനിടെയാണ്”
ചേച്ചി കിഡ്നി ആ വെള്ളത്തിൽ കഴുകി എടുക്കാമോ” എന്ന കമന്റുമായി ഒരാളെത്തി.ഈ കമന്റിന്
നവ്യ കിടിലൻ മറുപടിയും കൊടുത്തു. ”ഞാൻ ഇന്നലെ കിഡ്നി കഴുകി കറക്ടായിട്ട് തിരിച്ച് വച്ചു.
ഇനി ഇപ്പോ കഴുകുന്നില്ല. ഇന്നലെ ഞങ്ങൾ സെയ്ലിംഗിന് ഒക്കെ പോയപ്പോൾ കിഡ്നി കഴുകി” എന്നാണ്
തമാശയോടെ നവ്യ പ്രതികരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/navya11.jpg?resize
=1280%2C720&ssl=1)

മഴവിൽ മനോരമയുടെ ഷോയ്ക്കിടെയാണ് ”പണ്ടുള്ള സന്ന്യാസിമാർ അവരുടെ ഇന്റേണൽ ഓർഗൻസ് പുറത്തെുത്ത്
ക്ലീൻ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്” അതിന്റെ ആധികാരികത തനിക്ക് അറിയില്ലെന്നുമാണ്
നവ്യ പറഞ്ഞത്.ഇതിന് നടൻ മുകേഷ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ”അതെ ശരിയാണ്,
ഞാൻ പണ്ട് സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ ജംഗ്ഷനിലിരുന്ന് കുറച്ച് സന്ന്യാസിമാർ 
ഇതു ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്” എന്നായിരുന്നു മുകേഷ് പറഞ്ഞത്.

>  
> View this post on Instagram
>  
> [A post shared by Navya Nair (@navyanair143)](https://www.instagram.com/tv/CsTnTBHB5cu/?utm_source=ig_embed&utm_campaign=loading)
