# ധനുഷ് ചിത്രത്തിന് കേരളാ വിതരണാവകാശം വിറ്റുപോയത് റെക്കോർ‍ഡ് തുകയ്ക്ക്; ഇളക്കിമറിക്കാൻ ‘ക്യാപ്റ്റൻ മില്ലർ’

- Link: https://ml.b4blaze.com/film-news/captain-miller-kerala-right-for-record-amount
- Published: 2023-12-20T23:43:13+05:30
- Author: Gargi

ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി ഫോർച്യുൺ ഫിലിംസ്.
സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. റെക്കോർഡ് തുകയ്‌ക്കാണ്
ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ്
നായകനായ “ക്യാപ്റ്റൻ മില്ലർ” പ്രേക്ഷകരെ ആകർഷിച്ചിരുന്നു.

സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.
അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്ര​ഗത്ഭരാണ് അണിനിരന്നിട്ടുള്ളത്.
ചിത്രത്തിന്റെ ഓരോ പ്രഖ്യാപനത്തിനും വമ്പൻ വരവേൽപ്പാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/captain-miller.jpg?
resize=1280%2C720&ssl=1)

സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ
ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയായി അഭിനയിക്കുന്നു,
ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയ വാഗ്ദാനങ്ങളുള്ള പവർഹൗസ് പ്രതിഭാധനരായ സൂപ്പർതാരങ്ങളും
മറ്റ് നിരവധി പ്രമുഖ അഭിനേതാക്കളും ഈ താരനിരയിൽ ഉൾപ്പെടുന്നു.
