# മലയാള സിനിമയിലെ ആദ്യ മുഴുനീള കാര്‍ റേസിങ് ചിത്രം വരുന്നു: തമിഴ് ഹിന്ദി താരങ്ങളും സിനിമയില്‍

- Link: https://ml.b4blaze.com/film-news/car-race-film
- Published: 2022-03-19T21:07:01+05:30
- Author: Rahul

മലയാളത്തിലെ ആദ്യ ഒരു മുഴുനീള കാര്‍ റേസിംഗ് പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. ഹിമാലയവും,
ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍ ആകുന്ന ചിത്രം ഹിമാലയന്‍ റാലി പ്രമേയമായാണ് ഒരുക്കുന്നത്.
പൂര്‍ണമായും ഒരു ട്രാവല്‍ ത്രില്ലറായിരിക്കും ചിത്രമെന്ന് സിനിമയുടെ സംവിധായകന്‍ വിനോദ്
ഗുരുവായൂര്‍ വ്യക്തമാക്കി.

മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്‌ടെസ്ട്രിയില്‍ നിന്നും പ്രധാന
വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാന്‍ ചെയ്തിരുന്ന ‘പ്രതി പ്രണയത്തിലാണ്’
എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുന്നു.

സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യമാവുന്നതിന്റെ ത്രില്ലിലാണ് താന്‍. 
കാര്‍ റൈസിങ്ങില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായം വേണമെന്ന് വിനോദ്
ഗുരുവായൂര്‍ പറഞ്ഞു.
