# ഹോളിവുഡ് താരം കാള്‍ വെദേര്‍സ് ഇനിയില്ല!!

- Link: https://ml.b4blaze.com/film-news/carl-weathers-dies-at-76
- Published: 2024-02-03T18:54:22+05:30
- Author: Anu

പ്രശസ്ത ഹോളിവുഡ് താരം കാള്‍ വെദേര്‍സ് അന്തരിച്ചു. 76 വയസായിരുന്നു. ജനപ്രിയ സിനിമ
ഫ്രാഞ്ചൈസിയായ റോക്കി സീരീസിലെ അപ്പോളോ ക്രീഡ് എന്ന കഥാപാത്രത്തെ അനശ്വരം ആക്കിയ നടനാണ്.

പ്രമുഖ ഹോളിവുഡ് നടന്മാരായ സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, അര്‍ണോള്‍ഡ് ഷെര്‍ശനഗര്‍ തുടങ്ങിയവരുടെ
സിനിമകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ അദ്ദേഹം മികവോടെ അവതരിപ്പിച്ചു. പ്രിഡേറ്റര്‍, ടോയ്
സ്റ്റോറി, സ്റ്റാര്‍ വാര്‍ തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു
അദ്ദേഹം.  അഭിനയ രംഗത്തേക്ക് വരുന്നതിനു മുന്‍പേ അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ
ഭാഗമായിരുന്നു അദ്ദേഹം. 75 ഓളം സിനിമകളിലും അനവധി ടെലിവിഷന്‍ ഷോയിലും അദ്ദേഹം അഭിനയിച്ചു.
50 വര്‍ഷത്തെ സിനിമാ ജീവിതത്തിനാണ് അദ്ദേഹത്തിന്റെ മരണത്തോടെ വിരാമമാകുന്നത്.
