# കുടുംബസ്വത്ത് തട്ടിയെടുത്തു ; നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ കേസ്

- Link: https://ml.b4blaze.com/film-news/case-against-nayanthara-and-vignesh-shivan
- Published: 2023-07-07T14:57:42+05:30
- Author: Shilpa

കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് സംവിധായകൻ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ
പരാതി. വിഘ്നേഷ് ശിവന്റെ അച്ഛന്റെ സഹോദരങ്ങളാണ് തമിഴ്നാട് പോലീസിൽ പരാതി നൽകിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-145521-300x212.png?resize=771%2C545&ssl=1)

തെന്നിന്ത്യൻ താരസുന്ദരിയും വിഘ്നേഷ് ശിവന്റെ ഭാര്യയുമായ നയൻതാരയ്ക്കും അമ്മയ്ക്കും
സഹോദരിക്കുമെതിരെയും കേസ് എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ലാൽഗുഡി ഡിവൈഎസ്പിയ്ക്കാണ്
പരാതി നൽകിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-145530-300x300.png?resize=789%2C789&ssl=1)

ഹൃദയ ശസ്ത്രക്രിയയ്ക്കായി കുടുംബസ്വത്ത് വിൽക്കാൻ ശ്രമിക്കവെയാണ് വിഘ്നേഷ് ശിവന്റെ 
അച്ഛൻ സ്വത്ത് വിട്ട വിവരം മറ്റ് കുടുംബാംഗങ്ങൾ അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. എന്നാൽ
സംഭവത്തിൽ ഇതുവരെയും വിഘ്‌നേഷും നയൻസും പ്രതികരിച്ചിട്ടില്ല. വിവാഹശേഷം ഭാര്യ നയൻതാരയ്ക്കും
കുഞ്ഞുങ്ങൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് വിഘ്നേഷ് ശിവൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-145543-300x300.png?resize=764%2C764&ssl=1)
