# ബോളിവുഡ് താരം സല്‍മാന്‍ ഖാന് എതിരെ കേസ്: കോടതിയില്‍ നേരിട്ട് ഹാജരാകണം

- Link: https://ml.b4blaze.com/film-news/case-against-salman-khan
- Published: 2022-03-23T22:38:10+05:30
- Author: Rahul

നടന്‍ സല്‍മാന്‍ ഖാന് കോടതി സമന്‍സ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.
മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. കേസില്‍ ഏപ്രില്‍
5 ന് താരം നേരിട്ട് ഹാജരാകാന്‍ കോടതിയുത്തരവിട്ടു.

‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക്
റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള
കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/salman-1-1-300x180.
jpg?resize=471%2C266&ssl=1)

2019ലാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍
സവാരി ചെയ്യുകയായിരുന്നു. അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു.
പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു.
പ്രശ്നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ
സമീപിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പരാതിയില്‍ പറയുന്നു. സമന്‍സിനെക്കുറിച്ച് സല്‍മാന്‍
ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
