# സ്ത്രീത്വത്തെ അപമാനിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ചോദ്യം ചെയ്യും

- Link: https://ml.b4blaze.com/film-news/case-has-been-filed-against-actor-sreenath-bhasi
- Published: 2022-09-23T17:47:30+05:30
- Author: Gargi

മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ
അപമാനിച്ചുവെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രമോഷനുമായി
ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചത്.

![Sreenath Bhasi (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
Sreenath-Bhasi-3.jpg?resize=1080%2C1080&ssl=1)

ചോദ്യം ഇഷ്ടപ്പെടാത്തത് മൂലം കാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ്
പരാതിയില്‍ പറയുന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന്
പരാതിയില്‍ പറയുന്നു. മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/sreenath-bhasi-photo-
1.jpg?resize=1079%2C1328&ssl=1)

കൂടെ അഭിനയിച്ചിട്ടുള്ള താരങ്ങളില്‍ ആരാണ് ഏറ്റവും വലിയ ചട്ടമ്പി എന്ന് റാങ്ക് ചെയ്യുക
എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഈ ചോദ്യം താരത്തിന് ഇഷ്ടമായില്ല. ഇതോടെ ശ്രീനാഥ്
ഭാസി പ്രകോപിതനാവുകയായിരുന്നു. ക്യാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട നടന്‍ മോശമായി സംസാരിക്കുകയായിരുന്നെന്നാണ്
പരാതിയില്‍ പറയുന്നു. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ശ്രീനാഥ് സഹകരിച്ചില്ലെന്ന്
പരാതിയില്‍ പറയുന്നു.

![Sreenath Bhasi (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
Sreenath-Bhasi-2.jpg?resize=1080%2C617&ssl=1)

മരട് പൊലീസിലും വനിത കമ്മീഷനിലുമാണ് യുവതി പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
പൂര്‍ണ പിന്തുണ തനിക്ക് അറിയിച്ചതായും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം
ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി ഇന്ന് റിലീസിനെത്തും. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം
നടക്കുക വൈകിട്ട് ആറ് മണിക്കായിരിക്കും.
