# അഭിനയിക്കാനറിയുമോ? ഉയരക്കൂടുതല്‍ ഉള്ളയാളാണോ? സിനിമയില്‍ അവസരമുണ്ട്‌

- Link: https://ml.b4blaze.com/film-news/casting-call-for-omar-lulus-power-star
- Published: 2022-03-31T19:50:36+05:30
- Author: Gargi

പവര്‍ സ്റ്റാര്‍ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ട്. ആറ് അടിയില്‍ കൂടുതല്‍
ഉയരമുള്ള രണ്ടാളെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു അറിയിച്ചു. ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍
ബാബു ആന്റണി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍.
ഒരുപാട് കാലത്തിന് ശേഷമാണ് ബാബു ആന്റണി മലയാളത്തില്‍ നായകനാകുന്നത്. ആരാധകര്‍ ആകാംക്ഷയോടെ
കാത്തിരിക്കുകയുമാണ് ചിത്രത്തിനായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/babu-antony-jpg_710x400xt.
jpg?resize=710%2C400&ssl=1)

ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല.
ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും.
ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. പവര്‍ സ്റ്റാര്‍
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. കൊക്കെയ്ന്‍ വിപണിയാണ് സിനിമയുടെ പ്രമേയമായി
വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍.
