# കാത്തിരിപ്പിന് വിരാമം..!! ഇതാ സേതുരാമയ്യരുടെ അഞ്ചാം വരവ്..!!

- Link: https://ml.b4blaze.com/film-news/cbi-the-brain-movie-updates
- Published: 2022-04-01T14:15:32+05:30
- Author: Rahul

പുതിയ നിഗൂഢമായ കേസുകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യരും കൂട്ടരും താമസിയാതെ പ്രേക്ഷകര്‍ക്ക്
മുന്നിലേക്ക് എത്താറായി. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കുന്ന സിബിഐ 5 ദി ബ്രെയിന്‍
പ്രേക്ഷകരിലേക്ക് എത്രയും പെട്ടെന്ന് തന്നെ എത്താനുള്ള തയ്യാറെടുപ്പുകളിലാണ് എന്നാണ്
വിവരം. അതേസമയം, ഈദ് റിലീസ് ആയി ഏപ്രില്‍ 28 ന് സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്യുന്നതായും
ഡബ്ബിംഗ് ജോലികള്‍ ഏകദേശം തീര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്, ചിത്രത്തിന്റെ ടീസര്‍,
ട്രൈലെര്‍ എന്നിവ അധികം വൈകാതെ പുറത്തു വരുമെന്നും, ടീസര്‍, ട്രൈലെര്‍ ഡേറ്റുകള്‍ ഉടനെ
ഒഫീഷ്യല്‍ ആയി പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

![k madhu about cbi 5 the brain](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/03/k-madhu-about-cbi-5-the-brain-300x157.jpg?resize=1157%2C605&ssl=1)

വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍
സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തെ ചിത്രമാണ് സിബിഐ
5 , ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ 
അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/cbi-5-1-231x300.
jpg?resize=1155%2C1500&ssl=1)

വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ അഞ്ചാം ഭാഗം എത്തുമ്പോള്‍ ഇത്തവണ എന്തെല്ലാം സസ്‌പെന്‍സുകളാണ്
സിനിമയില്‍ ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള ആവേശത്തിലും ആകാംക്ഷയിലുമാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mammootty-cbi-200x300.
jpg?resize=1117%2C1676&ssl=1)

പ്രഖ്യാപനം നടത്തിയ നാള്‍ മുതല്‍ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി
മാറുന്നുണ്ട്. കഴിഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് സിബിഐ
അഞ്ചാം ഭാഗം എത്തുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരിക്കുന്നത്.

 

 
