# ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

- Link: https://ml.b4blaze.com/film-news/celebries-wishu-celebrations
- Published: 2020-04-14T14:16:51+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും
നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും
മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍
പങ്കുവച്ച്‌ നടി നവ്യ നായര്‍. വീട്ടില്‍ അതിഗംഭീരമായി വിഷു ആഘോഷിക്കുകയാണ് നവ്യ. വിപുലമായ
കണി ഒരുക്കിയിരുന്നു. ‘

![navya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/navya.jpg?resize
=770%2C960&ssl=1)

അതിജീവനം, നന്മ, സന്തോഷം, എല്ലാം നിറഞ്ഞ വിഷു ആശംസകള്‍… വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് 
ശേഷം ഒരു വിഷുക്കണി എന്ന ക്യാപ്ഷനും ഇതിന് കൊടുത്തിരുന്നു. അതിനൊപ്പം തന്റെ വീട്ടിലുള്ള
കണികൊന്ന മരത്തിന്റെ ചിത്രം പങ്കുവെച്ച്‌ പഴയ കാലത്തെ ഓര്‍മകളും നവ്യ പറഞ്ഞിരുന്നു.‘
വീട്ടിലെ കൊന്നമരം സാധാരണ കാലി ആവാറാണ് പതിവ്. അപ്പോള്‍ തോന്നിയിരുന്നു അയ്യോ എല്ലവരും
കൊണ്ടുപോയല്ലോ എന്ന്. ഇപ്പോ ആരും പൂവ് കൊണ്ടുപോകാത്തപ്പോഴാണ്. കുട്ടികള്‍ ചാടിക്കയറി
ഇലയടക്കം പറിച്ചോടുന്നതിലുളള സുഖം.

![navya nair](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/navya-
nair.jpg?resize=960%2C960&ssl=1)

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ്
സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍,
സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍,
കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
