# സൗന്ദര്യ റാണിമാർ ഒന്നിച്ചപ്പോൾ, വൈറലായി ചിത്രങ്ങൾ!

- Link: https://ml.b4blaze.com/film-news/celebrities-at-a-jayasudhas-son-marriage
- Published: 2020-03-07T12:29:49+05:30
- Author: Rahul

എൺപതുകളിലെ നായികയായിരുന്നു ജയസുധ. കഴിഞ്ഞ ദിവസം ജയസുധയുടെ മകന്‍ നിഹാര്‍ കപൂറും അമൃത
കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എൺപതുകളിലെ മുഴുവൻ താരനിരയും ഈ ആഘോഷത്തിൽ പങ്കെടുക്കാൻ
എത്തിയിരുന്നു. താരങ്ങൾ ഗെറ്റുഗതർ വെയ്ക്കുന്നത് പതിവുള്ള കാര്യമാണ്. എന്നാൽ ഇത് ആദ്യമായാണ്
മുഴുവൻ താരങ്ങളും ഒരു വിവാഹത്തിന് ഒത്തുചേരുന്നത്.

കുശ്ബു, സുഹാസിനി, മീന, രാധിക ശരത്, നദിയ മൊയ്തു, ജയസുധ, തബു, ചിരജ്ഞീവി, ലിസി, രമ്യ
കൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ഇത് ഇവരുടെ ഒത്തുകൂടല്‍
തന്നെയായിരുന്നു. തങ്ങൾക്ക് അപൂർവമായി ലഭിക്കുന്ന സന്തോഷനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താൻ
താരങ്ങൾ മറന്നില്ല. ഇവർ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. ഹൈദരാബാദിൽ
വെച്ചായിരുന്നു വിവാഹവും താരങ്ങളുടെ ഒത്തുകൂടലും.

താരങ്ങൾ എല്ലാം തങ്ങളുടെ സുഹൃത്തുക്കളെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്ന തിരക്കിൽ
ആയിരുന്നു. ഒപ്പം വധു വരന്മാർക്ക് ആശംസകൾ അറിയിക്കാനും ഇവർ മറന്നില്ല.

### **താരങ്ങളുടെ ചിത്രങ്ങൾ കാണാം**

![Jayasudha Son Wedding Photos 2](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/Jayasudha-Son-Wedding-Photos-2.jpg?resize=528%2C446&ssl=1)

Jayasudha Son Wedding Photos 2

⌊Jayasudha Son Wedding Photos 3⌉⌊Jayasudha Son Wedding Photos 3⌉ ⌊Jayasudha Son 
Wedding Photos 4⌉ ⌊Jayasudha Son Wedding Photos 5⌉ ⌊Jayasudha Son Wedding Photos
6⌉ ⌊Jayasudha Son Wedding Photos 7⌉ ⌊Jayasudha Son Wedding Photos 8⌉ ⌊Jayasudha 
Son Wedding Photos 9⌉ ⌊Jayasudha Son Wedding Photos 10⌉
