# ലാലേട്ടനെ പിന്നിലാക്കി ദുൽഖർ ; പോര് മുറുകുന്നു

- Link: https://ml.b4blaze.com/film-news/celebrities-on-threads
- Published: 2023-07-07T18:36:21+05:30
- Author: Shilpa

ട്വിറ്ററിനെ പൂട്ടിലാക്കാൻ മെറ്റ അവതരിപ്പിച്ച ത്രെഡ്സ് വലിയ രീതിയിലുള്ള സ്വീകാര്യത
നേടി മുന്നേറുകയാണ്. സാധാരണക്കാർക്കൊപ്പം സെലിബ്രിറ്റികളും ഇപ്പോൾ ത്രെഡിസിനു പിന്നാലെയാണ്.
ഒട്ടനവധി താരങ്ങളാണ് പുതിയ ആപ്പിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-130153-300x151.png?resize=799%2C402&ssl=1)

മലയാളി താരങ്ങളിൽ ആദ്യം ത്രെഡ്സിൽ എത്തിയത് പേർളി മാണി ആയിരുന്നു. ട്വിറ്ററിൽ ഞാനെപ്പോഴും
ബാക്ക്ബെ‍ഞ്ചറായിരുന്നു, ത്രെഡ്സിൽ ഫ്രണ്ട് ബെഞ്ചറാകാൻ ഞാൻ പൊരുതുകയാണ്, എന്ന് കുറിച്ചുകൊണ്ടാണ്
തന്റെ ത്രെഡ്സ് ലിങ്ക് താരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-181853-225x300.png?resize=707%2C943&ssl=1)

പേർളിക്ക് പുറമെ ലാലേട്ടനും ദുൽഖറുമെല്ലാം ത്രെഡ്സിൽ എത്തിയിട്ടുണ്ട്. ലാലേട്ടനെ പിന്തള്ളി
ഫോള്ളോവെഴ്സിനെ സമ്പാദിച്ചിരിക്കുകയാണ് ദുൽഖർ. മമ്മൂക്ക ഇതുവരെയും ത്രെഡ്സിലേക്ക് എത്തി
നോക്കിയിട്ടില്ല. അതികം വൈകാതെ താരവും എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-183429-218x300.png?resize=774%2C1065&ssl=1)
