# റിയാസ് സലീമിന് ഇഷ്ട്ടമുള്ള വ്യക്തി സെറീന ആണെന്നും റിയാസ് പറഞ്ഞിരുന്നു

- Link: https://ml.b4blaze.com/film-news/cerena-about-bigg-boss
- Published: 2023-10-03T10:53:59+05:30
- Author: Devika

ബിഗ്  ബോസ് സീസൺ ഫൈവിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് സെറീന. എന്നാൽ ബിഗ് ബോസ്
ഷോയുടെ തുടക്കത്തിൽ അധികം പ്രേക്ഷക പിന്തുണ സെറീനയ്ക്ക് ലഭിച്ചിരുന്നില്ല. അത് കൊണ്ട്
തെന്നെ സെറീന വേണ്ടത്ര ശ്രദ്ധ നെടുക്കത്തിൽ നേടിയില്ല എന്നതാണ് സത്യം. എന്നാൽ ബിഗ് 
ബോസ്സിലെ മത്സരാർത്ഥി ആയിരുന്ന റിനോഷുമായുള സെറീനയുടെ സൗഹൃദവും മികച്ച ഗെയിമും ഒക്കെ
പതുക്കെ പതുക്കെ താരത്തിനെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിക്ക് മാറ്റിയിരുന്നു. ഒടുവിൽ
ബിഗ് ബോസ് ഷോയുടെ 97 ആം ദിവസമാണ് സെറീന അപ്രതീക്ഷിതമായി വീട്ടിൽ നിന്ന് പുറത്താക്കുന്നത്.
എന്നാൽ പുറത്ത് വന്നതിന് ശേഷവും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/cerena.jpg?resize
=696%2C392&ssl=1)

മുൻ ബിസ് ബോസ് താരം റിയാസ് സലിം ഷോയിൽ അതിഥിയായി എത്തിയപ്പോഴും ഏറ്റവും സൗഹൃദം സെറീനയുമായിട്ടായിരുന്നു.
തനിക് ഈ വീട്ടിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട മത്സരാർത്ഥി സെറീന ആണെന്നും നല്ല മനസ്സിന് ഉടമയാണവൾ
എന്നും റിയാസ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ റിയാസ് അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ
അതിഥിയായി എത്തിയിരിക്കയാണ് സെറീന. ഈ പരിപാടിക്കിടയിൽ സെറീന പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്. ഈ പരിപാടിയിലേക്ക് താൻ ആണ് റിയാസിനോട് ക്ഷണം ചോദിച്ച് വാങ്ങിയത്.
റിയാസ് തനിക്ക് മേക്കപ്പ് ചെയ്യണം എന്ന് തനിക് ആഗ്രഹം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/cerena-1.jpg?resize
=405%2C720&ssl=1)

അത് കൊണ്ടാണ് താൻ ഈ പരിപാടിയിലേക്ക് വരട്ടെ എന്ന് റിയാസിനോട് ചോദിച്ചത്. ഷോയിൽ ഉണ്ടായിരുന്നവർ
എല്ലാവരും നല്ല മനസ്സുള്ളവർ ആണ്. ആർക്കും ആരോടും പരസ്പ്പരം വൈരാഗ്യം ഒന്നുമില്ല. ഗെയിം
കഴിഞ്ഞു. ഇപ്പോൾ എല്ലാവരും പരസ്പ്പരം കണക്ടഡ് ആണ്. സീക്രെട്ട് റൂമിൽ എന്നെ താമസിപ്പിച്ചതിന്
എന്റെ അച്ഛൻ ബിഗ് ബോസിന് 50 ലക്ഷം രൂപ കൊടുത്തിട്ട് ആണെന്ന് ഒക്കെയുള്ള ന്യൂസ് വന്നിരുന്നു.
അതൊക്കെ കാണുമ്പോൾ ചിരിയാണ് വരാറുള്ളത് എന്നുമാണ് പരുപാടിയിൽ സെറീന പറയുന്നത്.
