# തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും ഞാന്‍ സമ്മതിക്കില്ലായിരുന്നു, പക്ഷേ ഇപ്പോള്‍… ചാക്കോച്ചന്‍

- Link: https://ml.b4blaze.com/film-news/chakkochan-about-his-movie-experience
- Published: 2022-03-27T19:04:16+05:30
- Author: Rahul

അനിയത്തിപ്രാവിലൂടെ വന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചാക്കോച്ചന്‍.
വളരെ രസകരമായ രീതിയിലാണ് ചാക്കോച്ചന്‍ ഓര്‍മ്മകള്‍ അയവിറക്കുന്നത്.

21ാം വയസില്‍ സിനിമയിലെത്തിയ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ചെറിയ കാലയളവല്ല.
തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു
താനെന്നും എന്നാല്‍ ഇന്ന് കഷണ്ടിക്കാരനായും നര കാണിച്ചും അഭിനയിക്കാന്‍ തയാറാണെന്നുമാണ്
താരം പറയുന്നത്. 1997 മാര്‍ച്ചിലായിരുന്നു അനിയത്തിപ്രാവ് റിലീസ് ചെയ്തത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം
2022 മാര്‍ച്ചിലാണ് പട റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kunchacko-boban-
film-career-300x169.jpg?resize=573%2C338&ssl=1)

മനസും ശരീരവും പൂര്‍ണമായി അഭിനയത്തിന് വിട്ടുകൊടുക്കുന്ന കഥാപാത്രങ്ങളെ ചെയ്യാന്‍ പറ്റിയത്
സമീപകാലത്തെ നേട്ടമായി ഞാന്‍ വിലയിരുത്തുന്നു. തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും
തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ കഷണ്ടിക്കാരനായി 
അഭിനയിക്കാനും നര കാണിച്ച് അഭിനയിക്കാനുമൊക്കെ തയാറാണ് ഞാനെന്നും ചാക്കോച്ചന്‍ പറയുന്നു.

 
