# അവൾ തിരിച്ചെത്തുന്നു…; ‘ചന്ദ്രമുഖി 2’ റിലീസ് പ്രഖ്യാപിച്ച് കങ്കണ

- Link: https://ml.b4blaze.com/film-news/chandramukhi-2-release-update
- Published: 2023-06-30T11:03:25+05:30
- Author: Ajay

ഹൊറർ-കോമഡി ചിത്രം ‘ചന്ദ്രമുഖി 2’ന്റെ റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് താരവും ചിത്രത്തിലെ
നായികയുമായ കങ്കണ റണൗട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഗണേശ
ചതുർത്ഥിക്ക് ചിത്രമെത്തുമെന്നാണ് കങ്കണ റണൗട്ട്.അറിയിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്ററ്ൽ
രാഘവ ലോറൻസ് മാത്രമാണ് ഉള്ളത്.2005ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി’യുടെ സീക്വൽ ആണ് പുതിയ
ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/chandraam.jpg?resize
=1280%2C720&ssl=1)

‘ഈ സെപ്റ്റംബറിൽ അവൾ തിരിച്ചെത്തുകയാണ്. നിങ്ങൾ തയാറാണോ?’ എന്നാണ് പോസ്റ്ററിനൊപ്പം 
കങ്കണ കുറിച്ചത്. വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്മി മേനോൻ എന്നിവരും പ്രധാന താരങ്ങളായി
എത്തുന്നുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന
സിനിമയുടെ നിർമ്മാണം ലൈക്ക പ്രൊഡക്ഷൻസ് ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/chandea.jpg?resize
=1280%2C720&ssl=1)

മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്,
ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005
ഏപ്രിലാണ് റിലീസ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭുലയ്യയുടെ രണ്ടാം
ഭാഗവും അടുത്തിടെ റിലീസായിരുന്നു.ആർ. ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സനിമയുടെ
ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

 
