# മമ്മൂക്ക പറഞ്ഞതിന് ശേഷമാണ് നല്ല കോൺഫിഡൻസ് കിട്ടിയത്; അന്ന് മുതൽ ഇഷ്ട്ടപെടുകയും ചെയ്യ്തു, ചന്ദു സലിംകുമാർ 

- Link: https://ml.b4blaze.com/film-news/chandu-salim-kumar-about-mammootty
- Published: 2024-02-26T10:26:02+05:30
- Author: Suji

മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്,
ചിത്രത്തിലെ അഭിലാഷ് എന്ന കഥപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേഷക ശ്രെദ്ധ പിടിച്ചു
പറ്റുകയാണ്  നടൻ സലിം കുമാറിന്റെ മകൻ  ചന്ദു സലിം കുമാർ, ഇപ്പോൾ ചന്ദു തന്റെ പേര് ഒരുപാട്
ഇഷ്ടപ്പെടാൻ കാരണമായ ഒരു വ്യക്തിയാണ് നടൻ മമ്മൂട്ടി എന്ന് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന്
നൽകിയ അഭിമുഖത്തിൽ, തനിക്ക് ഈ ചന്ദു എന്ന  പേര് ഇഷ്ടമല്ലായിരുന്നു,

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/chandu1.jpg?resize
=600%2C338&ssl=1)

അച്ഛൻ ഇഷ്ട്ടപെട്ടു ഇട്ട പേരാണ് ചന്ദു, എന്നാൽ എനിക്ക് അത്ര ഇഷ്ടമായിരുന്നില്ല ഈ പേര്,
എന്നാൽ അച്ഛൻ ചോദിച്ചിരുന്നു നിനക്ക് ഒഫീഷ്യൽ പേര് എന്താണ് വേണ്ടതെന്നു, എന്നാൽ അച്ഛനെ
എന്നെ വീട്ടിൽ വിളിച്ച ചന്ദു എന്ന പേര് അത് തന്നെ മതിയെന്ന് പറഞ്ഞു , അച്ഛനെ ഒരുപാട്
ഇഷ്ടമുള്ള പേരല്ലേ, ഈ പേര് കാരണം സ്കൂളിൽ ഫ്രണ്ട്‌സ് കളിയാക്കുമോ എന്ന് പേടി ഉണ്ടായിരുന്നു.
എന്നാൽ ആ പേരിനോട് എനിക്ക് കോൺഫിഡൻസ് ഉണ്ടാക്കി തന്നത് മമ്മൂക്ക ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/chandu2.jpg?resize
=1011%2C598&ssl=1)

തൊമ്മനും, മക്കളും എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂക്ക എന്നോട് പേര് എന്താണെന്നു
ചോദിച്ചു, ഞാൻ ചന്ദു എന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു കൊള്ളാമല്ലോ പേര്,
ഞാൻ അഭിനയിച്ച വടക്കൻ വീരഗാഥയിൽ എന്റെ പേരാണല്ലോ, ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ
എന്ന ഡയലോഗും അദ്ദേഹം പറഞ്ഞു, അതോടെ എന്റെ കോൺഫിഡൻസ് കൂടി, ചന്ദു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/chandu5.jpg?resize
=1087%2C610&ssl=1)

 
