# രാഷ്ട്രീയത്തിൽ മാത്രമല്ല, വേണ്ടി വന്നാൽ…; പെരുന്നാൾ കൂടാനെത്തിയതാ, ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടി ചാണ്ടി ഉമ്മൻ; വീ‍ഡിയോ

- Link: https://ml.b4blaze.com/film-news/chandy-oommen-facebook-video-viral-on-social-media
- Published: 2024-01-17T22:14:49+05:30
- Author: Ajay

രാഷ്ട്രീയത്തിൽ മാത്രമല്ല, പാട്ടിലും തനിക്ക് വശമുണ്ടെന്ന് തെളിയിച്ച് പുതുപ്പള്ളി 
എംഎൽഎ ചാണ്ടി ഉമ്മൻ. ഗാനമേള ട്രൂപ്പിനൊപ്പം വേദിയിൽ പാട്ട് പാടിയാണ് എംഎൽഎ താരമായത്.
മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാൾ
ദിനത്തിലായിരുന്നു എംഎൽഎ വക പാട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/allen.jpg?resize
=533%2C605&ssl=1)

അഴകിയ രാവണൻ എന്ന ​എവർ​ഗ്രീൻ ചിത്രത്തിലെ ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ടാണ് ചാണ്ടി
ഉമ്മൻ ആലപിച്ചത്. പെരുന്നാളിന് ഗാനമേള അവതരിപ്പിക്കാനെത്തിയ കൊച്ചിൻ നവദർശൻ ട്രൂപ്പിലെ
അംഗങ്ങൾ ചാണ്ടി ഉമ്മന്റെ ആലാപനത്തിനൊപ്പം കൂടെ ചേരുകയും ചെയ്തു. ചാണ്ടി ഉമ്മൻ പാട്ട്
പാടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
