# ‘ഹണ്ടി’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ചന്തുനാഥ്!!

- Link: https://ml.b4blaze.com/film-news/chanthunath-share-photo-with-bhavana-from-hunt
- Published: 2023-02-02T11:06:40+05:30
- Author: Ajay

ഷാജി കൈലാസ് സംവധാനം ചെയ്യുന്ന പുതിയ ചിത്രത്‌നിൽ നായികയായി എത്തുന്നത് മലയാളികളുടെ
പ്രിയതാരം ഭാവനയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ‘ഹണ്ട്’ 
എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്
സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലെരാളായ ചന്തുനാഥ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hund.jpg?resize=
1280%2C720&ssl=1)

‘വളരെ മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവനയെന്ന്’ ഫോട്ടോകൾ പങ്കുവെച്ച് ചന്തുനാഥ് കുറിച്ചിട്ടുണ്ട്.
ചിത്രങ്ങളിൽ മനോഹരമായി ചിരിച്ചിരിക്കുന്ന ഭാവനയെ കാണാൻ കഴിയും. ചന്തുനാഥ് ആദ്യമായാണ്
ഭാവനയ്‌ക്കൊപ്പം ഒരു സിനിമയിൽ സഹതാരമാവുന്നത്. അദിതി രവി,അജ്മൽ അമീർ, രാഹുൽ മാധവ്, 
അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു
പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/hand.jpg?resize=
1280%2C720&ssl=1)

ഹണ്ടിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിഖിൽ എസ് ആനന്ദാണ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ
കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി
ഉർവ്വശി തീയേറ്റേഴ്‌സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നത്. ഹരി നാരായണൻ, സന്തോഷ് വർമ്മ
എന്നിവരുടെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്

>  
> View this post on Instagram
>  
> [A post shared by chandhunadh (@thechandhunadh)](https://www.instagram.com/p/CoGmFU3v-h0/?utm_source=ig_embed&utm_campaign=loading)
