# ‘ബാഷ’യിലെ രജനി സാറിനൊപ്പം മമ്മൂട്ടിയെ യാണ് തീരുമാനിച്ചത്, എന്നാൽ അത് വേണ്ടന്ന് പറഞ്ഞത് രജനി സാർ ,  ചരൺ രാജ് 

- Link: https://ml.b4blaze.com/film-news/charan-raaj-talking-about-in-basha-thamizh-movie
- Published: 2023-08-01T15:39:38+05:30
- Author: Suji

സൂപ്പർസ്റ്റാർ രജനി കാന്തിന്റെ സൂപ്പർഹിറ്റ് പടം തന്നെ ആയിരുന്നു ‘ബാഷ’, ചിത്രത്തിൽ
രജനി കാന്തിനൊപ്പ൦ അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും എന്നാൽ
അത് പിന്നീട് വേണ്ട എന്ന് പറഞ്ഞത് രജനി കാന്ത് തന്നെയാണെന്ന് നടൻ ചരൺ  രാജ് പറയുന്നു,
സിനിമ വികടനെ നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. ബാഷ എന്ന ചിത്രത്തിൽ
രജനി സാറിനൊപ്പം വില്ലൻ വേഷം ചെയ്യാൻ ആദ്യം മമ്മൂക്കയെ  ആയിരുന്നു സംവിധായകൻ തീരുമാനിച്ചത്.

അന്ന് ഈ ചിത്രം സംവിധാനം ചെയ്യ്തത് സുരേഷ് കൃഷ്ണ ആയിരുന്നു. ചിത്രത്തിൽ രജനി സാറിനെതിരെ
ഉള്ള ഒരു വില്ലൻ വേഷം അത് മമ്മൂക്കയെ ആയിരുന്നു നോക്കിയത്, എന്നാൽ രജനി സാർ ആ തീരുമാനം
വേണ്ടാന്ന് പറഞ്ഞു അദ്ദേഹം തന്റെ പേരാണ് പറഞ്ഞത്, അങ്ങനെയാണ് ബാഷയിൽ താൻ വില്ലനായി 
എത്തിയത് ചരൺബാബു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/charan2.jpg?resize
=734%2C444&ssl=1)

ദളപതി എന്ന ചിത്രത്തിൽ രജനി സാറും, മമ്മൂക്കയും ആയിരുന്നല്ലോ ഒന്നിച്ചു അഭിനയിച്ചത്.
ബാഷയിലെ വീണ്ടും ഇവർ എത്തുമ്പോൾ ആവർത്തന വിരസത ഉണ്ടാകുമെന്നു വിചാരിച്ചു കൊണ്ടാണ് രജനി
സാർ മമ്മൂക്കയെ കുറിച്ച് പറയാതെ എന്റെ പേര് പറഞ്ഞത് ചരൺ  രാജ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammootty1.jpg?resize
=780%2C541&ssl=1)

 
