# ഉര്‍വശിയുടെ ചാള്‍സ് എന്റര്‍പ്രൈസസ് തിയേറ്ററുകളിലെത്തുന്നു

- Link: https://ml.b4blaze.com/film-news/charles-enterprises-movie-starring-urvashi-will-release-in-theatres-on-may-19
- Published: 2023-05-11T22:32:49+05:30
- Author: Gargi

ഉര്‍വശി പ്രധാന കഥാപാത്രമായി എത്തുന്ന ചാള്‍സ് എന്റര്‍പ്രൈസസ് മെയ് 19 ന് വേള്‍ഡ് വൈഡ്
തിയറ്ററുകളിലെത്തിക്കും. നവാഗതനായ സുഭാഷ് ലളിത സുബ്രമണ്യന്‍ ആണ് ചിത്രത്തിന്റെ സംവിധാനം
നിര്‍വഹിച്ചിരിക്കുന്നത്. ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടുകിടക്കുന്ന നഗരജീവിതങ്ങളേയും
പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചാള്‍സ് എന്റെര്‍പ്രൈസിസിന്റെ തിരക്കഥയും
സുഭാഷാണ്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിര്‍ത്തികളുടെയും പുതിയതലങ്ങളിലൂടെ
വരച്ചുകാണിക്കുന്ന സിനിമ കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചാള്‍സ് എന്റര്‍പ്രൈസസ് നിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/urvashi5.jpg?resize
=684%2C400&ssl=1)

പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രെദ്ധേയനായ കലൈരസന്‍ എന്ന നടന്റെ ആദ്യ മലയാള സിനിമ കൂടിയാണ്
ഇത്. ഉര്‍വശി, കലൈരസന്‍ എന്നിവരെ കൂടാതെ ചിത്രത്തില്‍ ബാലു വര്ഗീസ്, ഗുരു സോമ സുന്ദരം,
അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി മണികണ്ഠന്‍ ആചാരി, ഭാനു, സുധീര്‍
പറവൂര്‍, ഗീതി, സംഗീതി, മൃദുല തുടങ്ങിയവര്‍ ആണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/charles-enterprises.
jpg?resize=1280%2C720&ssl=1)

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ്
കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് 
ലളിതസുബ്രഹ്‌മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ വിയാണ് സംഗീതം പകരുന്നത്.
അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം:
ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം:
അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.
