# ‘വിജയ് എന്തു സന്ദേശം ആണ് സമൂഹത്തിനു നല്‍കാന്‍ പോകുന്നത്’ – കുറിപ്പ്

- Link: https://ml.b4blaze.com/film-news/charlie-fb-post-about-vijay
- Published: 2023-06-22T22:20:40+05:30
- Author: Gargi

പിറന്നാള്‍ ദിനത്തിന്റെ തുടക്കത്തില്‍ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത
ലിയോ ടീമിന്റെ വക ദളപതി ആലപിച്ച നാ റെഡി താ ഗാനം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് 
കൂട്ടാന്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തുിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ
വീഡിയോയും പോസ്റ്ററും വൈറലായിരുന്നു. നിരവധി പേരാണ് വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്.
എന്നാലിതാ വ്യത്യസ്തമായൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിഗരറ്റ് 
വലിക്കുന്ന വിജയ് സാമൂഹിക പ്രതിബദ്ധതയുള്ള നടന്‍ എന്ന നിലയില്‍ വിജയ് എന്തു സന്ദേശം
ആണ് സമൂഹത്തിനു നല്‍കാന്‍ പോകുന്നതെന്നാണ് ചാര്‍ളി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/leo-naa-ready.jpg?
resize=1280%2C720&ssl=1)

_സിഗരറ്റ് വലിക്കുന്ന വിജയ് അണ്ണന്റെ ഫോട്ടോസ് ആണ് കുറച്ചു നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍
തരംഗം. കുട്ടികള്‍ ക്കിടയില്‍ പോലും ഒത്തിരി സ്വാദിനം ഉള്ള ഒരു സാമൂഹിക പ്രതിബദ്ധതയുള്ള
നടന്‍ എന്ന നിലയില്‍ വിജയ് എന്തു സന്ദേശം ആണ് സമൂഹത്തിനു നല്‍കാന്‍ പോകുന്നത്._

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay-5.jpg?resize
=525%2C707&ssl=1)

ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍
മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദര്‍, നിര്‍മ്മാതാവ്:
ലളിത് കുമാര്‍,സഹ നിര്‍മ്മാതാവ്: ജഗദീഷ് പളനിസാമി, ബാനര്‍: സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ,
ഛായാഗ്രഹണ സംവിധായകന്‍: മനോജ് പരമഹംസ,ആക്ഷന്‍: അന്‍പറിവ്,എഡിറ്റര്‍: ഫിലോമിന്‍ രാജ്
കലാസംവിധാനം: എന്‍.സതീഷ് കുമാര്‍ നൃത്തസംവിധാനം: ദിനേശ്,കോസ്റ്റ്യൂം ഡിസൈനര്‍മാര്‍ :
പല്ലവി സിംഗ്, ഏക ലഖാനി, പ്രവീണ്‍ രാജ സംഭാഷണ രചന: ലോകേഷ് കനകരാജ്, രത്‌ന കുമാര്‍, 
ദീരജ് വൈദി, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന.
