# ‘ചത്ത പച്ച’ അർജുൻ അശോകൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/chatha-pacha-actor-arjun-asokan-first-look-poster-out
- Published: 2025-08-27T18:34:08+05:30
- Author: Swathi S

‘ചത്ത പച്ച’ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
അർജുൻ അശോകൻ വേറിട്ട വേഷവിധാനത്തിത്തുന്ന ‘ചത്ത പച്ച’ സിനിമയുടെ പോസ്റ്ററാണ് ഇപ്പോൾ
പുറത്തിറങ്ങിയിരിക്കുന്നത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അർജുൻ അശോകൻ 
ചിത്രത്തിൽ വേഷമിടുന്നത്.

![](https://i0.wp.com/images.b4blaze.com/2025/08/arjun-asokan.jpg?resize=1200%2C628&
ssl=1)

യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് ചത്ത പച്ച. ഈ ചിത്രം റീൽ
വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ
ഷൗക്കത്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അർജുൻ അശോകനെ കൂടാതെ റോഷൻ മാത്യു, ഇഷാൻ
ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
