# അഖിലും ജാഫര്‍ ഇടുക്കിയും അഖിലയും ഒന്നിക്കുന്ന ചതി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/chathi-first-look-poster-released-by-mammootty
- Published: 2023-03-20T18:56:05+05:30
- Author: Gargi

ഡബ്ല്യുയു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് ശരത്ചന്ദ്രന്‍ വയനാട്
കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ചതി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ
സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. വയനാടിന്റെ മനോഹാരിതയില്‍ ആക്ഷനും, സെന്റിമെന്റ്‌സിനും,
പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ‘ചതി’ മെയ് അഞ്ചിന് തീയറ്ററുകളില്‍ എത്തും.
കാമ്പുള്ള കഥകള്‍ മലയാള സിനിമക്ക് സമ്മാനിച്ച ശരത്ചന്ദ്രന്‍ വയനാട് സ്വന്തം നാടിന്റെ
കഥയാണ് ഇത്തവണ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ജാഫര്‍ ഇടുക്കി, അബുസലിം എന്നിവര്‍
തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍
ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍,ഉണ്ണി രാജ്,
ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍
എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/chathi-thumb.jpg?
resize=1280%2C720&ssl=1)

ഛായാഗ്രഹണം- ഉത്പല്‍ വി നായനാര്‍, എഡിറ്റിംഗ് -പി. സി മോഹനന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,
ശരത് ചന്ദ്രന്‍ വയനാട് എന്നിവരുടെ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു. ജാസ്സി ഗിഫ്റ്റ്,
സുബാഷ് കൃഷ്ണ, സാന്ദ്ര തോമസ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിതാര സംഘട്ടനം-
മാഫിയ ശശി, റോബിന്‍ ടോം, നൃത്തം-ശാന്തി മാസ്റ്റര്‍ കലാസംവിധാനം-മുരളി ബേപ്പൂര്‍,ചമയം-
പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്,പ്രൊജക്റ്റ്
ഡിസൈനര്‍-രാജു പി കെ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമുറ്റം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-
റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ കുപ്ലേരി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/chathi-poster.jpeg?
resize=1080%2C621&ssl=1)

ഡി. ഐ-സുരേഷ് എസ് ആര്‍, മിക്‌സിങ്-ജിജോ ടി ബ്രൂസ്, സൗണ്ട് – രാജേഷ് പി എം , ക്രീയേറ്റീവ്
കോണ്‍ട്രിബ്യൂട്ടര്‍- ധനേഷ് ദാമോദര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-ടോമി, സ്റ്റുഡിയോ -ചലച്ചിത്രം,
സ്റ്റില്‍സ്-കുട്ടീസ്, വിഎഫ്എക്സ്- ശ്രീനാഥ്, ഡിസൈനര്‍- ബിനോഷ് ജോര്‍ജ്. ‘ചതി’ തിയറ്ററുകളില്‍
എത്തിക്കുന്നതിനൊപ്പം തന്നെ തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും
ഒന്നിക്കുന്ന ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഞാവല്‍’ എന്ന ചിത്രത്തിന്റെ അവസാന ഘട്ട
പണിപുരയിലാണ് സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട്. പി ആര്‍ ഒ-എ എസ് എസ്.
