# ചതിക്കാത്ത ചന്തുവിൽ നായകനാകേണ്ടിയിരുന്നത് ദിലീപ് ; ദിലീപിൽ നിന്നും രണ്ടാമത്തെ സിനിമയും തട്ടിയെടുത്ത് ജയസൂര്യ

- Link: https://ml.b4blaze.com/film-news/chathikkatha-chandhu-movie
- Published: 2023-07-09T14:43:09+05:30
- Author: Shilpa

മലയാളി സിനിമ പ്രേക്ഷകരെ ആവോളം ചിരിപ്പിച്ച ഒരു സിനിമ ആയിരുന്നു ജയസൂര്യ നായകനായി എത്തിയ
ചതിക്കാത്ത ചന്തു. നവ്യ നായർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ഇവർക്ക് പുറമെ
ഒട്ടനവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. എന്നാൽ ചിത്രത്തിൽ ജയസൂര്യയ്ക്ക് 
പകരം നായകനാകേണ്ടിയിരുന്നത് ദിലീപ് ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-144007-206x300.png?resize=779%2C1134&ssl=1)

എന്നാൽ ചില കാരണങ്ങളാൽ ചിത്രം ദിലീപിന് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ജയസൂര്യയിലേക്ക്
സിനിമ എത്തിയത്. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഹിറ്റ് സിനിമയാണ് ഇത്. ദിലീപ്-റാഫി
മെക്കാർട്ടിൻ കോംബോ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം,
പാണ്ടിപ്പട, ചൈനടൗൺ, റിംഗ് മാസ്റ്റർ തുടങ്ങിയവയെല്ലാം റിപീറ്റ്‌ വാല്യൂ ഉള്ള സിനിമകളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-143850-234x300.png?resize=717%2C919&ssl=1)

ചതിക്കാത്ത ചന്തുവിന്റെ സമയത്തായിരുന്നു സംവിധായകൻ ജോഷിയുടെ റൺവേ സിനിമയുമായി ദിലീപിന്
സഹകരിക്കേണ്ടി വന്നത്. തുടർന്ന് ഡേറ്റ് ക്ലാഷ് മൂലമാണ് ദിലീപ് ചതിക്കാത്ത ചന്തു ഒഴിവാക്കിയത്.
വാളയാർ പരമശിവം ദിലീപിന്റെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്നാണ്. എന്നാൽ, ചതിക്കാത്ത
ചന്തു ദിലീപിന്റെ കരിയറിലെ ഒരു വലിയ നഷ്ടം തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-143916-230x300.png?resize=722%2C942&ssl=1)
