# ‘ചട്ടമ്പി’ ഹർത്താൽ കഴിഞ്ഞ് കാണാം; പോസ്റ്റർ പങ്കുവെച്ച് താരം

- Link: https://ml.b4blaze.com/film-news/chattambi-film-new-update
- Published: 2022-09-22T21:05:12+05:30
- Author: Ajay

അഭിലാഷ് എസ് കുമാർ ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 
ചട്ടമ്പി. ചിത്രത്തിന്റെ റിലീസ് തീയതി നാളെയായിരിന്നു. എന്നാൽ് നാളെ സംസ്ഥാത്ത വ്യാപകമായി
എസ്ഡിപിഐ ഹർത്താൽ പ്രഖ്യാപിച്ചതിനാതാൽ റിലീസിന്റെ പുതിയ അപ്‌ഡേറ്റുമായി ചിത്രത്തിലെ
നായിക ഗ്രേസ് ആന്റണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ctmi-1024x576.jpg?
resize=696%2C392&ssl=1)

ഹർത്താൽ കഴിഞ്ഞ് ‘ചട്ടമ്പി’ കാണാം എന്നാണ് ഗ്രേസ് ആന്റണി പറഞ്ഞിരിക്കുന്നത്. ”ഹർത്താൽ
കഴിഞ്ഞ് ചട്ടമ്പി കാണാം നാളെ വൈകിട്ട് 6 മണി മുതൽ എന്നാണ് ഗ്രേസ് ആന്റണി തന്റെ ഫേസ്ബുക്കിൽ
പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ സിസിലി ജോൺ മുട്ടാറ്റിൽ എന്ന കഥാപാതപാത്രമായാണ് ഗ്രേസ്
ആന്റണിയെത്തുന്നത്. ചട്ടമ്പിയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകനും തിരക്കഥകൃത്തുമായ
ഡോൺ പാലത്തറയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/chattambi-1024x576.
jpg?resize=696%2C392&ssl=1)

മിന്നൽ മുരളിയ്ക്ക് ശേഷം ഗുരു സോമസുന്ദരം ചട്ടമ്പിയിലൂടെ വീണ്ടും മലയാളത്തിൽ എത്തുകയാണ്
ചെമ്പൻവിനോദ്,ബിനുപപ്പു,മൈഥിലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.ചട്ടമ്പി
ആർട്ട് ബീറ്റസ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് നിർമ്മിക്കുന്നത്.1995 കാലത്തെ
കഥയാണ് ചിത്രത്തിൽ പരമാർശിക്കുന്നത്.
