# ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ‘ചട്ടമ്പി’ പുതിയ പോസ്റ്റര്‍!!!

- Link: https://ml.b4blaze.com/film-news/chattambi-new-poster-without-sreenath-bhasi
- Published: 2022-09-27T20:31:12+05:30
- Author: Anu

പുതിയ ചിത്രത്തിന്റെ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി സംഭവത്തില്‍,
നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ നടപടി കടുത്തതോടെ താരത്തിനെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ
പുതിയ പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 23 ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ 
ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനിടെയാണ് താരം വിവാദത്തില്‍ പെട്ടതും
അറസ്റ്റുണ്ടായതുമെല്ലാം.

സിനിമയുടെ റിലീസിന് മുന്‍പോ ശേഷമോ നായകന്‍മാര്‍ വിവാദങ്ങളില്‍ പെടുന്ന സംഭവങ്ങളുണ്ടെങ്കിലും
നായകനെ ഒഴിവാക്കി പോസ്റ്റര്‍ ഇറക്കുന്നത് അപൂര്‍വ സംഭവമാണ്.
  ശ്രീനാഥ് ഭാസിയെ കൂടാതെ
ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് 
യോഗി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ആഷിഖ് അബുവിന്റെ അസോസിയേറ്റും അഭിലാഷ് എസ്. കുമാറും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്
ചട്ടമ്പി. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവുമാണ്
അഭിലാഷ്.
  ഛായാഗാഹകന്‍ കൂടിയായ അലക്‌സ് ജോസഫാണ് ചട്ടമ്പിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിര്‍മാണം.
