# സാമന്തയുമായുള്ള വേര്‍പിരിയലിന് ശേഷം നാഗചൈതന്യയുടെ ആദ്യ കുറിപ്പ്!!

- Link: https://ml.b4blaze.com/film-news/chays-new-instagram-post
- Published: 2021-11-21T15:37:17+05:30
- Author: Rahul

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഇരുവരുടെയും
വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെ ആയിരുന്നു ആരാധകര്‍ കേട്ടത്. പരസ്പരം ഒന്നിച്ച് പോകാന്‍
സാധിക്കാത്തതിനാല്‍ വഴി പിരിയുന്നുവെന്നാണ് ഇരുവരും ഒക്ടോബര്‍ 2ന്് ആരാധകരെ അറിയിച്ചത്.
വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും അവരവരുടെ സിനിമാ ജീവിതവുമായി തിരക്കിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Naga_Chaitanya_first_post_afte_1200x768-
300x169.jpeg?resize=831%2C468&ssl=1)

സാമന്തയും നാഗചൈതന്യയും നിരവധി സിനിമകളിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹ മോചന ശേഷം ഒരുപാട് വിവാദങ്ങള്‍ ഇരുവരെയും പിന്തുടര്‍ന്നു എങ്കിലും ജീവിതത്തില്‍
അതെല്ലാം ഒരിടത്ത് ഒതുക്കിവെച്ച് ഇന്‍ഡസ്ട്രിയില്‍ സജീവമായിരിക്കുകയാണ് ഇരുവരും. ഇപ്പോള്‍
നാഗചൈതന്യ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പോസ്്റ്റാണ് ശ്രദ്ധ നേടുന്നത്.
സാമന്തയുമായി വേര്‍പിരിഞ്ഞ ശേഷം ആദ്യമായി ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്
നാഗചൈതന്യ. താന്‍ അടുത്തിടെ വായിച്ച ഒരു പുസ്തകത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു
നാഗചൈതന്യയുടെ കുറിപ്പ്. മാത്യു ഡേവിഡ് മക്കോനാഗെ എന്ന അമേരിക്കന്‍ നടന്‍ എഴുതിയ ഗ്രീന്‍
ലൈറ്റ്‌സ് എന്ന പുസ്തകം വായിച്ച ശേഷമുള്ള തോന്നലുകളാണ് നാഗചൈതന്യ കുറിച്ചിരിക്കുന്നത്.
ഗ്രീന്‍ ലൈറ്റ്‌സ് എന്ന പുസ്തകം വായിച്ചപ്പോള്‍ അത് ജീവിതത്തിന് എഴുതുന്ന പ്രണയ ലേഖനമായി
തോന്നി എന്നാണ് നാഗ ചൈതന്യ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/chaaiiijj-300x136.
jpg?resize=832%2C377&ssl=1)

‘ജീവിതത്തിനൊരു പ്രണയലേഖനം… നിങ്ങളുടെ യാത്ര പങ്കിട്ടതിന് നന്ദി മാത്യു ഡേവിഡ് മക്കോനാഗെ…
ഈ വായന എനിക്ക് ഒരു പച്ച വെളിച്ചം സമ്മാനിച്ചു….. ബഹുമാനമുണ്ട് സര്‍….’ നാഗചൈതന്യ കുറിച്ചു.
വളരെ കുറച്ച് പോസ്റ്റുകള്‍ മാത്രമാണ് ചായിയുടെ അക്കൗണ്ടില്‍ ഉള്ളത്. അതില്‍ സാമന്തയോടൊപ്പമുള്ള
പോസ്റ്റുകള്‍ ഇപ്പോഴും ചായി സൂക്ഷിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അവസാനമായി സാമന്തയ്‌ക്കൊപ്പമുള്ള
ചിത്രം നാഗചൈതന്യ പങ്കുവെച്ചത് 2021 ന്യൂ ഇയര്‍ ദിവസമായിരുന്നു. നാഗചൈതന്യയെ കെട്ടിപിടിച്ച്
നില്‍ക്കുന്ന സാമന്തയാണ് ചിത്രത്തിലുള്ളത്. വളരെ വിരളമായി മാത്രമാണ് ചായ് സോഷ്യല്‍മീഡിയകളില്‍
പ്രത്യക്ഷപ്പെടുന്നതും കുറിപ്പുകളും ഓര്‍മകളും വിശേഷങ്ങളും പങ്കുവെക്കുന്നതും.

 

 
