# ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ! ഷെഫ് പിള്ള പറയുന്നത് കേട്ടോ!?

- Link: https://ml.b4blaze.com/film-news/chef-suresh-pillai-about-mohanlal-fb-post
- Published: 2022-10-20T14:22:56+05:30
- Author: Sreekumar

നടന വിസ്മയം മോഹന്‍ലാലും പാചകം കൊണ്ട് സ്‌നേഹം വാരി വിതറുന്ന ഷെഫ് സുരേഷ് പിള്ളയും 
ഒന്നിച്ചതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍
മോഹന്‍ലാലിനൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും സമയം ചിലവഴിച്ചതിനെ കുറിച്ച് സന്തോഷം
പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷെഫ് പിള്ള. മോഹന്‍ലാലിന്റെ കൊച്ചിയിലെ ഏറ്റവും പുതിയ
വീട്ടിലാണ് ഇവര്‍ ഒത്തുചേര്‍ന്നത്. അഭിനയ കലയോടൊപ്പം തന്നെ ലാലേട്ടന് ഭക്ഷണത്തോടുള്ള
പ്രിയത്തെ കുറിച്ചും ആരാധകര്‍ക്ക് അറിയുന്ന കാര്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/312441433_687632712722630_2655874959911398775_n.
jpg?resize=1200%2C1600&ssl=1)

ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് ഇഷ്ടം അത് ആസ്വദിച്ച് പാചകം 
ചെയ്യുന്നതിലാണ്. ഇതേ കുറിച്ച് ലാലേട്ടന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടന്‍
അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന്
തനിക്ക് തോന്നിപ്പോയി എന്നാണ് ഷെഫ് പിള്ള മോഹന്‍ലാലുമൊത്ത് ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച്
പറയുന്നത്. സന്തോഷം പങ്കുവെച്ച് ഷെഫ് പിള്ള കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.. 
ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..!
ഞാന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/312450321_687632762722625_8430892284269842831_n.
jpg?resize=1536%2C2048&ssl=1)

സംസാരിച്ച മണിക്കുറുകള്‍… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങള്‍ വിവരിച്ച് കൊടുക്കുന്ന അതെ
ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki
grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടന്‍ അഭിനേതാവായിരുന്നില്ലങ്കില്‍ ഒരുപക്ഷേ
ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍
എനിക്ക് തോന്നി.. ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീന്‍ അച്ചാറും നിറയെ തേങ്ങയിട്ട
ഇടിയപ്പവും അദ്ദേഹത്തോടൊപ്പം കഴിച്ചു.

Thank you Laletta for the amazing evening! എന്നാണ് ഷെഫ് പിള്ള കുറിച്ചത്. അതേസമയം,
ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമ മോണ്‍സ്റ്റര്‍ തീയറ്ററിലേക്ക് എത്തുന്ന ആവേശത്തിലാണ്
ആരാധകര്‍. പുലിമുരുകന് ശേഷം വൈശാഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ്
മോണ്‍സ്റ്റര്‍.
