# വിവാഹം ഉടനെ തന്നെ ഉണ്ടാകും, തന്റെ വിവാഹത്തെ പറ്റി തുറന്നു പറഞ്ഞു പ്രേക്ഷകരുടെ കല്യാണി

- Link: https://ml.b4blaze.com/film-news/chemparuthi-actress-amala-wedding-news
- Published: 2020-03-02T16:02:01+05:30
- Author: Rahul

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്
അമല, ചെമ്പരുത്തിയിലെ കല്യാണി എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്, നാടൻ സൗന്ദ്യര്യമാണ്
അമലയുടേത്. തമിഴിലും ഇതേ പരമ്പര വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സീരിയലിലെ 
നായിക കഥാപാത്രമായ കല്യാണിയ്ക്കും നായകന്‍ ആനന്ദിനും വലിയൊരു വിഭാഗം ആരാധകരാണുള്ളത്.
വിജയകരമായി മുന്നോട്ട് പോവുന്ന സീരിയലിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം നടി
തുറന്ന് പറഞ്ഞിരിക്കുകയാണ്.

അമല ഗിരീശൻ എന്നാണ് നടിയുടെ മുഴുവൻ പേര്, കൊളൊക്കൊണ്ടാണ് ജന്മദേശം, എന്നാൽ പഠിച്ചതും
വളർന്നതും തിരുവനതപുരത്താണ്. ബി ടെക് പൂര്‍ത്തിയാക്കിയെങ്കിലും അഭിനയത്തോടുള്ള ആഗ്രഹം
കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ളത്. വളരെ യാദൃശ്ചികമായിട്ടാണ് താന്‍
അഭിനയ രംഗത്തേക്ക് വരുന്നതെന്നാണ് മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറയുന്നത്.

![amal gireeshan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/amal-
gireeshan.jpg?resize=848%2C851&ssl=1)

സ്റ്റാർ യൂത്ത് കാർണിവൽ എന്ന പ്രോഗ്രാമാണ് അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ ചുവടു 
വെപ്പ്, ചെമ്പരത്തിയിലേക്കുള്ള പരസ്യം കണ്ടാണ് ഫോട്ടോ അയച്ച് കൊടുത്തത്. സെലക്ട് ആവുകയായിരുന്നു.
താന്‍ ശരിക്കും കല്യാണിയെ പോലെ ആണ്. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ആഴം തന്നെയാണ് ഈ പരമ്പര
തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

![amal gireeshan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/amal-
chemaparuthi.jpg?resize=800%2C600&ssl=1)

ഇപ്പോൾ തനറെ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അമൽ , വിവാഹം ഈ വര്ഷം തന്നെ കാണുമെന്നു
തരാം വ്യക്തമാക്കുന്നു. ആലോചനകള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം നടത്തണമെന്നാണ്
അച്ഛനും അമ്മയും പറയുന്നതെന്നും നടി സൂചിപ്പിക്കുന്നു. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി
അഭിനയിച്ചത്. പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ളതിലും
അഭിനയിച്ചു.
