# ഷൂട്ടിങ് സെറ്റിൽ എല്ലാവരും നായികയെ കാത്തിരിക്കുകയായിരുന്നു, ചെയ്യാറു ബാലു

- Link: https://ml.b4blaze.com/film-news/cheyyaru-balu-about-amala-paul
- Published: 2023-11-06T18:38:39+05:30
- Author: Devika

വളരെ പെട്ടന്ന് തന്നെ തമിഴ്  സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അമല പോൾ. കരിയറിന്റെ
തുടക്കം അത്ര സുഖകരമായിരുന്നില്ല എങ്കിലും പിന്നീട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ
സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് തെന്നിന്ത്യൻ  നായികമാരുടെ ഇടയിൽ മുൻപന്തിയിൽ
തന്നെയാണ് അമല പോളിന്റെ സ്ഥാനം.  കഴിഞ്ഞ  ദിവസമാണ് താരം വിവാഹിതയായത്. അമലയുടെ രണ്ടാം
വിവാഹം ആയിരുന്നു ഇത്. ആഘോഷപൂർവം തന്നെയാണ് ചടങ്ങുകൾ എല്ലാം നടന്നതും. എന്നാൽ ഈ അവസരത്തിൽ
ചെയ്യാറു ബാലു അമല പോളിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
മലയാളത്തിൽ നിന്നാണ് അമല വരുന്നത് എങ്കിലും തമിഴിൽ വളരെ പെട്ടന്ന് ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/amala-paul1.jpg?
resize=1600%2C960&ssl=1)

കേരളത്തിൽ നിന്ന് ഉള്ള നായികയാണ് വരുന്നത് എന്ന് പറഞ്ഞപ്പോൾ അമല ആദ്യമായി അഭിനയിച്ച
സിനിമ സെറ്റിലുള്ളവർ എല്ലാം അമലയെ കാത്തിരിക്കുകയായിരുന്നു. ഫ്ലൈറ്റ് ലേറ്റ് ആയിരിക്കും
എന്ന് കരുതിയാണ് സെറ്റിൽ ഉള്ളവർ മുഴുവൻ ഇരിക്കുന്നത്. എന്നാൽ അവർക്ക് മുന്നിലേക്ക് 
അമലയും അമ്മയും  വന്നിറങ്ങിയത് ഒരു ഓട്ടോയിൽ ആണ്. ഫ്‌ളൈറ്റിൽ വന്നിറങ്ങിയ നടിയെ കാത്തിരുന്നവരുടെ
മുന്നിലേക്ക് അമല ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. ബസ്സിനാണ് 
അമല തന്റെ ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/amala-paul6.jpeg?
resize=1080%2C1350&ssl=1)

എന്നാൽ തമിഴ് സിനിമ അമലയ്ക്ക് എല്ലാം കൊടുത്തു. അന്ന് ബസ്സിൽ വന്നിറങ്ങിയ അമല ഇന്ന്
സിനിമകളുടെ സെറ്റിൽ വന്നിറങ്ങുന്നത് ലക്ഷ്വറി കാറിൽ ആണ്. അതിനു അമലയെ പ്രാപ്തയാക്കിയത്
തമിഴ് സിനിമ ആണെന്നും അമല തീർച്ചയായും കഴിവുള്ള നടി തന്നെ ആണെന്നുമാണ് ചെയ്യാറു ബാലു
പറഞ്ഞത്.
