# അസിൻ തിരിച്ച് വരവ് നടത്താത്തതിന്റെ കാരണം തുറന്ന് പറഞ്ഞു ചെയ്യാറു ബാലു

- Link: https://ml.b4blaze.com/film-news/cheyyaru-balu-about-asin
- Published: 2023-10-17T08:57:42+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് അസിൻ. അസിനെ പരിചയമില്ലാത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ
ഏറെയാണുള്ളത്. . മലയാളിയാണ് താരം എങ്കിലും തമിഴിൽ ആണ് താരത്തിന് ഏറ്റവും കൂടുതൽ അവസരങ്ങൾ
ലഭിച്ചിട്ടുള്ളത്. രണ്ടായിരത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളായിൽ
അസിൻ ആയിരുന്നു നായികയായിഅഭിനയിച്ചത് . ആ കാലത്തെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം എല്ലാം
സിനിമ ചെയ്യാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. കരിയറിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു
താരം വിവാഹിത ആകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. മൈക്രോമാക്സ്
സംരംഭകൻ ആയ രാഹുലിനെ ആണ് താരം വിവാഹം കഴിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/asin-2.jpg?resize
=1200%2C628&ssl=1)

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആണ് താരം വിവാഹിത ആകുന്നത്. താരത്തിന്റെ വിവാഹാവാർത്ത
ആരാധകരെ നിരാശർ ആക്കിയിരുന്നു. ആറ് കോടി രൂപയുടെ വജ്ര മോതിരം അണിയിച്ചാണ് രാഹുൽ അസിനെ
പ്രപ്പോസൽ ചെയ്തത്. 2016 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയിൽ 
നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ അസിൻ ഇനി സിനിമയിലേക്ക് തിരിച്ച് വരവ് നടത്തില്ല
എന്ന് തുറന്നു പറയുകയാണ് ജേർണലിസ്റ്റ് ചെയ്യാറു ബാലു. അസിൻ മൈക്രോമാക്സ് എം ഡി രാഹുലിനെ
ആണ് വിവാഹം കഴിച്ചത്. അസിന്റെ വിവാഹ ശേഷം പലരും അസിന്റെ അടുത്ത് പല സ്ക്രിപ്റ്റുമായി
ചെന്ന് എങ്കിലും അസിൻ അതെല്ലാം നിരസിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/asin.1-jpg.jpg?resize
=1200%2C628&ssl=1)

കുട്ടികളെ നോക്കണം, ഭർത്താവിന്റെ കാര്യം ശ്രദ്ധിക്കണം തനിക്ക് സമയമില്ല എന്നൊക്കെ അസിൻ
അവരോട് പറഞ്ഞു എന്നാണ് ബാലു പറയുന്നത്. മാത്രമല്ല, ഇനി തിരിച്ച് വരവ് നടത്തിയാലും ചേച്ചി
വേഷങ്ങൾ മാത്രമാണ് തനിക് ലഭിക്കാൻ പോകുന്നത് എന്ന് അസിന് നല്ല ബോദ്യം ഉണ്ടെന്നും അതിനേക്കാൾ
നല്ലത് ഭർത്താവിന്റെ കോടികളുടെ ബിസിനെസ്സ് നോക്കി നടത്തുന്നതാണ് നല്ലതെന്നു അസിന് തോന്നിയിട്ടുണ്ടാകും
എന്നും തനിക് ലഭിക്കുന്ന കാരക്ടറുകളിൽ ഒരു കോമ്പെർമൈസും ചെയ്യാത്ത ആൾ ആണ് അസിൻ എന്നും
എന്നാൽ താൻ ആഗ്രഹിക്കുന്ന കഥാപാത്രം കിട്ടാത്തതിനെക്കാൾ നല്ലത് ഭർത്താവിന്റെ ബിസിനെസ്സുമായി
മുന്നോട്ട് പോകുന്നതാണ് നല്ലത് എന്നും അസിന് തോന്നിയിട്ടുണ്ടാകും എന്നാണ് ബാലു പറയുന്നത്.
