# പ്രിയാമണിയുടെ കരിയർ ഭർത്താവിന്റെ നിയന്ത്രണത്തിലാണ്, ചെയ്യാറു ബാലു

- Link: https://ml.b4blaze.com/film-news/cheyyaru-balu-about-priyamani
- Published: 2023-09-19T11:35:44+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’
എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് മുതല്‍ ഇന്ന് വരെ
മുന്‍ നിര നടന്മാരുടെ കൂടെയെല്ലാം ശകതമായ കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
തെന്നിന്ത്യയാകെ ആരാധകരുള്ള പ്രിയാമണിയ്ക്ക് വിമര്‍ശകരും കുറവല്ല. സിനിമാ രംഗത്ത് സജീവമായ
കാലം മുതല്‍ പലതരത്തിലുള്ള ഗോസിപ്പുകളാണ് പ്രിയാമണിയെ കുറിച്ച് പ്രചരിച്ചത്. എന്നാൽ
ഇന്ന് വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം കഴിയുമ്പോഴും പ്രിയാമണിയുടെ പേരിൽ പല ഗോസിപ്പുകളും
പ്രചരിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/priyamani3.jpg?resize
=1080%2C1350&ssl=1)

എന്നാൽ ഇപ്പോൾ പ്രിയാമണിയെ കുറിച്ച് ചെയ്യാറു ബാലു പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടുന്നത്. പ്രിയാമണിയുടെ പേരിൽ പല ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും
അധികനാൾ നിലനിന്നില്ല. കാരണം പ്രിയാമണി തമിഴിൽ തുടർച്ചയായി സിനിമകൾ ഒന്നും ചെയ്തിരുന്നില്ല.
അത് മാത്രമല്ല, പ്രൊഡക്ഷൻ കമ്പനികളുമായി കാൾ ഷീറ്റിന്റെ പേരിൽ ക്ളാഷും പ്രിയാമണിക്ക്
ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ പ്രിയാമണിയുടെ പേരിൽ വരുന്ന ഗോസിപ്പുകൾക്ക് ഒന്നും
അധികം ആയുസ് ഇല്ലായിരുന്നു. ഒരിക്കൽ വിവാഹ ശേഷം പ്രിയാമണി ഗ്ലാമറസ് ആയി അഭിനയിച്ചത്
അവരുടെ ഭർത്താവിന് ഇഷ്ടപ്പെട്ടില്ല.

![Priyamani (8)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Priyamani-
8.jpg?resize=1080%2C1350&ssl=1)

ഇനി അഭിനയിക്കേണ്ട എന്ന് വരെ ഭർത്താവ് അന്ന് പറഞ്ഞെന്നുള്ള വാർത്തകൾ വന്നിരുന്നു എന്നും
ചെയ്യാറു ബാലു പറയുന്നു. മാത്രമല്ല, പ്രിയാമണിയുടെ കരിയർ നിയന്ത്രിക്കുന്നത് അവരുടെ
ഭർത്താവ് ആണ്. ഭർത്താവ് കൂടി ചേർന്നാണ് കഥകൾ കേൾക്കുന്നത് എന്ന് ഒരിക്കൽ പ്രിയാമണി 
പോലും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം ഇന്റിമേറ്റ് രംഗങ്ങൾ
ചെയ്യുന്നത് താൻ ഒഴിവാക്കി എന്നും അത് താൻ തന്റെ പങ്കാളിയോട് കാണിക്കുന്ന മര്യാദ ആണെന്നും
ഒരു അഭിമുഖത്തിൽ പ്രിയാമണി തന്നെ തുറന്നു പറഞ്ഞിരുന്നു എന്ന് ആണ് ചെയ്യാറു ബാലു പറയുന്നത്.
