# വെന്ത് തനിന്തത് കാട് സൂപ്പർ ഹിറ്റ്; നായകന് ആഡംബരകാർ സമ്മാനിച്ച് നിർമ്മാതാവ്

- Link: https://ml.b4blaze.com/film-news/chimbhu-got-new-car
- Published: 2022-09-25T15:23:35+05:30
- Author: Ajay

ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വെന്ത് തനിന്തത് കാട് ഇക്കഴിഞ്ഞ
സെപ്തംബർ 15ന് പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു.ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.
അതിനാൽ തന്നെ ചിത്രത്തിന്റെ നിർമ്മാതാവ് ഡോ.ഐഷാരി കെ ഗണേഷ് സിനിമയുടെ വിജയാഘോഷം നടത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/goutham.1.jpg?resize
=1280%2C720&ssl=1)

സിനിമയുടെ വിജയത്തിൽ നായകനായ ചിമ്പുവിന് പുതിയ കാർ സമ്മാനിച്ചിരുക്കുകയാണ് നിർമ്മാതാവ്.
90 ലക്ഷം രൂപ വിലവരുന്ന ടൊയോട്ടോ വെൽഫെയറാണ് നായകന് സമ്മനമായി നൽകിയിരിക്കുന്നത്. കൂടാതെ
വിജയചിത്രം ഒരുക്കിയ സംവിധായകന് ഒരു റോയൽ എൻഫീൽഡ്് സമ്മാനിക്കുകയും ചെയ്തു ഡോ.ഐഷാരി
കെ ഗണേഷ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/goutham.-2jpg.jpg?
resize=1280%2C720&ssl=1)

.കയാടു ലോഹറാണ് ചിത്രത്തിൽ നായികയായി എത്തിയത്.സിനിമയിൽ മലയാളി താരങ്ങളായ നീരജ് മാധവും
സിദ്ദിഖും അഭിനയിച്ചിരുന്നു. ശ്രീധരൻ എനന കഥാപാത്രമായാണ് നീരജെത്തുന്നത്. സിനിമയിൽ 
വില്ലനായിട്ടാണ് സിദ്ദിഖ് അഭിനയിക്കുന്നത്.എ ആർ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതം നിർവഹിച്ചത്.

 

 
