# ഒരു വെള്ളിയാഴ്ച്ച തന്റെ ജീവിതം മാറ്റിമറിച്ചു! വക്കീലേ എന്ന് വിളിച്ചാണ് ആളുകൾ തന്നോട് ഇപ്പോൾ സംസാരിക്കുന്നത്,  ചിന്നു ചാന്ദിനി 

- Link: https://ml.b4blaze.com/film-news/chinnu-chandini-about-kathal-the-core-movie
- Published: 2023-12-02T14:47:00+05:30
- Author: Suji

‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും മാത്രമല്ല മറ്റുള്ള താരങ്ങളും
പ്രേക്ഷകർക്ക് പ്രിയങ്കരായവർ തന്നെയാണ്, ഈ ചിത്രത്തിൽ വക്കീൽ വേഷത്തിൽ തിളങ്ങി നിന്ന
നടിയാണ് ചിന്നു ചാന്ദിനി, ഇപ്പോൾ താരം സിനിമയിലെ തന്റെ അഭിനയത്തെ കുറിച്ച് തുറന്നു 
പറയുകയാണ്. തന്നെ ഈ ചിത്രത്തിലേക്ക് റെക്കമെന്റ് ചെയ്യ്തത് മമ്മൂട്ടി ആണെന്ന് ചാന്ദിനി
പറയുന്നു, തന്നെ കാതലിലേക്ക് റെക്കമെന്റ് ചെയ്യ്തത് മമ്മൂക്ക ആണ്, അതെങ്ങനെയാണ് നിങ്ങൾക്ക്
വിവരിച്ചു തരുന്നതെന്ന് തനിക്കറിയില്ല ചിന്നു പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/chinnu2.jpg?resize
=1096%2C631&ssl=1)

താൻ അഭിനയിച്ച തമാശ എന്ന ചിത്രമാണ്  കൂടുതൽ ആളുകൾ തന്നെ കൂടുതൽ അറിയാൻ തുടങ്ങിയത്, 
എന്നാൽ അതിലേറെ ഇന്ന് അവർ അറിയുന്നുണ്ട്, കാതലിൽ താൻ വക്കീൽ സജിത എന്ന കഥാപത്രത്തെയാണ്
അവതരിപ്പിച്ചത്, അതുകൊണ്ടു ആളുകൾ എന്നെ വക്കീലേ എന്ന് വിളിച്ചാണ് സംസാരിക്കുന്നത്, 
ഒരു വെള്ളിയാഴ്ച്ചയാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. മമ്മൂക്ക എന്നെ റെക്കമെന്റ് ചെയ്തത്
മുൻപ് എന്റെ വർക്ക് കണ്ടാണോ അതോ അതിനപ്പുറമുള്ള ഒരു സ്നേഹം കൊണ്ടാണോ ഒന്നുമറിയില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/kathal6.jpg?resize
=1008%2C524&ssl=1)

എന്റെ കുട്ടിക്കാലത്തു മമ്മൂക്കയുടെ സിനിമ കാണുമ്പൊൾ അതിൽ താൻ അഭിനയിക്കുകയാണെങ്കിൽ
എന്താകും എന്നൊക്കെ അന്ന് ചിന്തിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് വലിയ
ഇഷ്ടമാണ് ചിന്നു ചാന്ദിനി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/mathyu1.jpg?resize
=1078%2C626&ssl=1)
