# രാജമൗലിക്കും ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കുമായി ലാല്‍ സിംഗ് ഛദ്ദയുടെ പ്രത്യേക പ്രിവ്യൂ; വികാരധീനനായി ആമിര്‍

- Link: https://ml.b4blaze.com/film-news/chiranjeevi-moves-aamir-khan-to-tears
- Published: 2022-07-17T17:48:46+05:30
- Author: Gargi

ബോളിവുഡ് താരം ആമിര്‍ഖാന്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രത്യേക
പ്രിവ്യൂ ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടത്തി. ചിരഞ്ജീവി, നാഗാര്‍ജുന, സുകുമാര്‍,
എസ്.എസ് രാജമൗലി എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ സഹകഥാപാത്രവും നടനുമായ നാഗ ചൈതന്യയും
ചിരഞ്ജീവിയുടെ മകന്‍ നടന്‍ രാം ചരണും പങ്കെടുത്തു. ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ ചിരഞ്ജീവി
പോസ്റ്റ് ചെയ്ത പ്രിവ്യൂവില്‍ നിന്നുള്ള ഒരു വീഡിയോയില്‍, താരം ചിത്രത്തെ പ്രശംസിക്കുകയും
വികാരാധീനനായ ആമിറിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

> Fascinating how a chance meeting & a little chat with my dear friend [#AamirKhan](https://twitter.com/hashtag/AamirKhan?src=hash&ref_src=twsrc%5Etfw)
> [@Kyoto](https://twitter.com/kyoto?ref_src=twsrc%5Etfw) airport – Japan, few years
> ago led to me becoming a part of his dream project [#LaalSinghChaddha](https://twitter.com/hashtag/LaalSinghChaddha?src=hash&ref_src=twsrc%5Etfw)
> Thank You [#AamirKhan](https://twitter.com/hashtag/AamirKhan?src=hash&ref_src=twsrc%5Etfw)
> for the exclusive preview at my home.Heartened by your warm warm gesture! [pic.twitter.com/hQYVZ1UQ5m](https://t.co/hQYVZ1UQ5m)
> — Chiranjeevi Konidela (@KChiruTweets) [July 16, 2022](https://twitter.com/KChiruTweets/status/1548158571346477058?ref_src=twsrc%5Etfw)

എല്ലാവരും സ്‌ക്രീനിംഗ് കാണുന്നതും തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നതും കാണിക്കുന്ന ഒരു
മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിരഞ്ജീവി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ‘ഏതാനും വര്‍ഷങ്ങള്‍ക്ക്
മുമ്പ് എന്റെ പ്രിയ സുഹൃത്ത് ആമിര്‍ഖാനെ ക്യോട്ടോ എയര്‍പോര്‍ട്ട് -ജപ്പാനില്‍ വെച്ച്
ഒരു ആകസ്മിക കണ്ടുമുട്ടലുണ്ടായി തുടര്‍ന്നുണ്ടായ ചര്‍ച്ചയും പിന്നീട് അദ്ദേഹത്തിന്റെ
സ്വപ്ന പദ്ധതിയായ #LaalSinghChaddha-യുടെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചതും.. എന്റെ
വീട്ടിലെ എക്സ്‌ക്ലൂസീവ് പ്രിവ്യൂവിന് #AamirKhan നന്ദി.’ എന്ന് അദ്ദേഹം കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Laal_Singh_Chaddha_screening_1657951954259.
jpg?resize=696%2C371&ssl=1)

നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്. ചിരഞ്ജീവിയും രാജമൗലിയും ഇങ്ങനെയാണെങ്കില്‍
ഈ സിനിമ തീര്‍ച്ചയായും നല്ലതായിരിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. ഇതൊരു പാന്‍ ഇന്ത്യന്‍
വിജയമാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ആമിറിനേയും നാഗചൈതന്യയേയും ഒരുമിച്ച്
സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Chiranjeevi-and-
Aamir-Khan.jpg?resize=696%2C435&ssl=1)

വീഡിയോയില്‍ ചിരഞ്ജീവി ആമിറിന്റെ അടുത്തേക്ക് ചെന്ന് തല കുലുക്കി, ആമിറിന്റെ കൈ കുലുക്കി,
താരത്തെ ഊഷ്മളമായി ആലിംഗനം ചെയ്തു. ഇത് കേട്ട് ആമിര്‍ കണ്ണുനീര്‍ തുടച്ചു. ചിരഞ്ജീവി
പിന്നീട് നാഗചൈതന്യയ്ക്ക് നേരെ തിരിഞ്ഞ് അദ്ദേഹത്തേയും കെട്ടിപ്പിടിച്ചു. 1994ല്‍ പുറത്തുവന്ന
ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.
