# നാനിയുടെ ദസറയെ പ്രശംസിച്ച് ചിരഞ്ജീവി!!

- Link: https://ml.b4blaze.com/film-news/chiranjeevi-praises-nanis-dasara
- Published: 2023-04-15T15:52:26+05:30
- Author: Ajay

നാനിയും കീർത്തി സുരേഷും ഒന്നിച്ച സൂപ്പർഹിറ്റ് സിനിമയാണ് ‘ദസറ’. റിലീസ് ചെയ്ത് ദിവസത്തിനുള്ളിൽ
തന്നെ ചിത്രം 100 കോടി ക്ലബിലെത്തിരുന്നുസിനിമ. രണ്ടാം വാരത്തിലും ചിത്രത്തിന്റെ ബോക്സ്
ഓഫീസിൽ കുതിപ്പ് തുടരുകയാണ് .ശീകാന്ത് ഒഡേലയാണ് ദസറ തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ദസറയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് എത്തിയിരിക്കുകയാണ്

 ”പ്രിയപ്പെട്ട നാനി, ദസറ കണ്ടു. എന്തൊരു ഉജ്ജ്വലമായ സിനിമയാണിത്. നിങ്ങളുടെ മേക്ക്
ഓവറും പ്രകടനവും കൊണ്ട് നിങ്ങൾ അതിനെ മികച്ചതാക്കി. ഇത് ഒഡേല ശ്രീകാന്തിന്റെ ആദ്യ സംവിധാനമാണെന്ന്
അറിഞ്ഞപ്പോൾ ശരിക്കും അതിശയിച്ചു. അദ്ദേഹത്തിന്റെ മികച്ച കരകൗശലത്തെ അഭിനന്ദിക്കുന്നു.
നമ്മുടെ ‘മഹാനടി’ കീർത്തി സുരേഷ് കൊള്ളാം. യുവ ദീക്ഷിതൻ പിടിച്ചുനിന്നു. തന്റെ സ്വന്തം
സംഗീതസംവിധായകൻ സന്തോഷ് ഞെട്ടിച്ചു. ദസറയുടെ മുഴുവൻ ടീമിനും എന്റെ അഭിനന്ദനങ്ങൾ.” എന്നാണ്
ചിരഞ്ജീവി പറഞ്ഞത്.

 65 കോടി ബജറ്റിലെത്തിയ ദസറ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ
ചെറുകുരിയാണ് നിർമ്മിച്ചത്.ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത
ദസറ സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയാണ്. സമുദ്രക്കനി, സായ്
കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ
