# തന്റെ മനസിൽ ഒരു പ്രണയം ഉണ്ടായിരുന്നു അതും തന്റെ ഫസ്റ്റ് പ്രണയം, ചിരഞ്ജീവി 

- Link: https://ml.b4blaze.com/film-news/chiranjeevi-talk-about-in-first-love
- Published: 2023-08-22T16:43:25+05:30
- Author: Suji

തെലുങ്ക് സിനിമകളിൽ ഇന്നും സജീവമായ നടൻ ആണ് ചിരഞ്ജീവി, ഇപ്പോൾ താരത്തിന്റെ 68  മത്തെ
പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബവും, ആരാധകരും, ആ ഒരു സമയത്തു നടൻ തന്റെ ആദ്യ പ്രണയത്തെ
കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സ്കൂളിൽ
പഠിക്കുന്ന സമയത്തു ഒരു ഏഴാം ക്ലാസ്സുകാരിയോട് പ്രണയം തോന്നിയിരുന്നു, എന്നാൽ ആ പ്രണയം
ഇപ്പോളും തന്റെ ഉള്ളിൽ ഉണ്ടെന്നാണ് നടൻ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/chiranjeevi1.jpg?
resize=1087%2C606&ssl=1)

അവൾ സൈക്കിളിൽ ആയിരുന്നു സ്കൂളിൽ എത്തുന്നത്,  തന്റെ ഗ്രാമത്തിൽ ഒരു പെൺകുട്ടി ആ കാലത്തു
സൈക്കിളിൽ പോകുന്നത് വലിയ അതിശയം ആണ്, ആ സമയത്തു താൻ അവളോട്‌ തന്റെ ഇഷ്ട്ടം പറഞ്ഞു.
എന്നാൽ അവൾ ഒന്നിനും മറുപടി പറഞ്ഞില്ല, ആ ഒരു ഇഷ്ട്ടം തന്റെ മനസിൽ തന്നെ കിടന്നു ചിരഞ്ജീവി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/chiranjeevi2.jpg?
resize=1052%2C606&ssl=1)

ചിരഞ്ജീവി സിനിമ കുടുംബത്തിൽ നിന്നുമാണ് എത്തുന്നത്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച 
താരം ഇപ്പോൾ ഭോല ശങ്കർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്, എന്നാൽ ആ ചിത്രം അത്ര വിജയം
സൃഷ്ട്ടിച്ചില്ല, സുരേഖ ആണ് ചിരഞ്ജീവിയുടെ ഭാര്യ, മകൻ രാം ചരൺ ഇപ്പോൾ സിനിമയിൽ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/chiranjeevi3.jpg?
resize=700%2C400&ssl=1)

 
