# മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു ഉസ്ബക്കിസ്ഥാൻകാരി നസീബ

- Link: https://ml.b4blaze.com/film-news/chithareshan-marriege-photos
- Published: 2020-07-01T10:59:08+05:30
- Author: Rahul

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ
ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും.
കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ യൂണിവേഴ്‌സ് പട്ടം നേടിയത്.മിസ്റ്റര്‍ യൂണിവേഴ്സ്
പട്ടം നേടിയ ഏക ഇന്ത്യക്കാരനാണ് കൊച്ചിക്കാരനായ ചിത്തരേശ് നടേശൻ.

![chithareshan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/chithareshan.
jpg?resize=457%2C578&ssl=1)

എല്ലാത്തിനും ഒപ്പം തന്റെ കൂടെ താങ്ങായി നിന്ന പെൺകുട്ടിയെ തന്നെയാണ് ചിതരേശൻ കൂടെ 
കൂട്ടിയത്. ഞായറാഴ്ച എറണാകുളം പാവക്കുളം അമ്പലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു
വിവാഹം. തന്റെ പ്രണയിനിയെ കൂടെ കൂടിയതിന്റെ സന്തോഷത്തിലാണ് ചിത്തരേഷൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/chithareshan-1.jpg?
resize=457%2C578&ssl=1)

നാലു വര്ഷം മുൻപ് ദില്ലിയിലെ ഡാൻസ് സ്കൂളിൽ വെച്ചാണ് ഇരുവരും പരിചയെപ്പടുന്നത്. അവിടെ
വെച്ച് സൗഹൃദത്തിൽ ആയ ഇവർ പിന്നീട് പ്രണയത്തിൽ ആകുകയായിരുന്നു. ചിത്തരേഷ് നടേശന്‍റെ
കൂടെ കൂടിയതോടെ കുറച്ച് മലയാളമൊക്കെ നസീബ പഠിച്ച് തുടങ്ങി. ഏറെ വൈകാതെ ഇരുവരും ദില്ലിയിലേക്ക്
മടങ്ങും.
