# ലതാമങ്കേഷ്കർജി  വിയോഗത്തിൽ ഓർമകളുമായി മലയാളത്തിന്റെ വാനമ്പാടി ചിത്ര !!

- Link: https://ml.b4blaze.com/film-news/chithra-about-lata-mangeshkar
- Published: 2022-02-09T18:00:38+05:30
- Author: Rahul

ഇന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന ഗായിക ആയിരുന്നു ലതാമങ്കേഷ്കർജി. എന്നാൽ എല്ലാവരെയും
ഞെട്ടിച്ചുകൊണ്ടായിരുന്നു ഗായിക ലതാമങ്കേഷ്കർജിയുടെ വിയോഗ വാർത്ത എത്തുന്നത്, പിന്നാലെ
ഇന്ത്യയിൽ ഒട്ടാകെ ഉള്ള ഒട്ടുമിക്ക എല്ലാ വ്യക്തികളും ഗായികക്ക് അന്തിയോപചാരം അർപ്പിച്ച്
എത്തിയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുയുന്ന ചിത്ര ലതാമങ്കേഷ്കർജിയെക്കുറിച്ച്
പറഞ്ഞ വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്.

![Lata Mangeshkar's condition is grave.](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/latha-36.jpg?resize=739%2C415&ssl=1)

സംഗീത സരസ്വതി ലതാമങ്കേഷ്കർജി നമ്മളെ വിട്ട് പോയിരിക്കുന്നു. ആ ശബ്ദത്തിലൂടെ എന്തെല്ലാം
ഭാവങ്ങളാണ് നാം തൊട്ടറിഞ്ഞത്. ദേശഭക്തി, ഡിവോഷൻ, റൊമാൻസ്, അതുപോലെ പെപ്പിയായുള്ള പാട്ടുകൾ
അങ്ങനെ എന്തെല്ലാം പാട്ടുകൾ പാടി തന്നിട്ടുണ്ട് നമുക്കായി. ലതാജി ഫിക്സിക്കലായി നമ്മളോടൊപ്പം
ഇല്ല എങ്കിലും ആ ശബ്ദം എന്നും ഹൃത്തിൽ ഉണ്ടാകും. ഇനി വരുന്ന എത്രയോ തലമുറകൾ ഈ പാട്ടുകൾ
പാടി ലതാജിയുടെ ലെഗസി മുൻപോട്ട് കൊണ്ട് പോകും.

![Lata Mangeshkar's condition is grave.](https://i0.wp.com/ml.b4blaze.com/wp-content/
uploads/2019/11/latha-1.jpg?resize=681%2C450&ssl=1)

നല്ലൊരു ഗായകനും, ഗായികക്കും അവരുടെ കഴിവ് തെളിയിക്കാൻ പറ്റുന്ന പാട്ടുകളാണ് ലതാജി 
പാടി വെച്ചിട്ടുള്ളത്. അതിനി എത്രയോ തലമുറകൾ അത് ഏറ്റ് പാടി അത് തുടർന്നുകൊണ്ടെ ഇരിക്കും.
ഈ അവസരത്തിൽ ലതാജിയുടെ ആത്മാവിനായി നിത്യശാന്തി നേരുന്നു.
